13 December Friday
മാവോയിസ്റ്റ് സാന്നിധ്യം

വിലങ്ങാട് മലയോരത്ത് നിരീക്ഷണം ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019
നാദാപുരം
വിലങ്ങാട് മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം. വയനാട് ജില്ലയിലെ ചുരളി കോളനിയിലാണ് മൂന്നംഗ മാവോയിസ്റ്റുകളുടെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചത്. വിലങ്ങാട്, പാനോം മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയിലാണ് കോളനി സ്ഥിതിചെയ്യുന്നത്. 
ചുരളി കോളനിയില്‍ ശനിയാഴ്‌ച രാത്രി ഏഴോടെ ആയുധധാരികളായ മൂന്നംഗ സംഘം എത്തി മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തു. കബനി ദളത്തിലെ അംഗങ്ങളായ ജയണ്ണ, ഉണ്ണിമായ, ലത എന്നിവരടങ്ങുന്ന സംഘമാണ് എത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതോടെ വിലങ്ങാട്, പാനോം മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. റൂറല്‍ എസ്‌‌പി കെ ജി സൈമണിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പട്രോളിങ്ങും ശക്തമാക്കി. 
വിലങ്ങാട്ടെ പാനോം, വായാട് കോളനികളില്‍ നേരത്തെ നിരവധി തവണ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top