കോഴിക്കോട്
സൂപ്പർ താരങ്ങളുടെ കരുത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി ഓണം കമ്പവലി മത്സരത്തിൽ സ്പോട്സ് കൗൺസിൽ ജേതാക്കളായി. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സെലിബ്രിറ്റി കമ്പവലിയിൽ പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്പോട്സ് കൗൺസിൽ വെന്നിക്കൊടി പാറിച്ചു.
പുരുഷ വിഭാഗത്തിൽ പ്രസ് ക്ലബ്, കോർപറേഷൻ ടീമുകളോടും വനിതാ വിഭാഗത്തിൽ കോർപറേഷനോടുമാണ് മത്സരിച്ചത്. ഭാരോദ്വേഹന താരങ്ങളായ വിനോദ് കുമാർ, ഇ ഷമ്മി, എം വി അഭിരാമി, എം ദിൽന എന്നിവർ സ്പോട്സ് കൗൺസിൽ ടീമിലുണ്ടായിരുന്നു.
ജനപ്രതിനിധികളും ജീവനക്കാരും ചേർന്നുള്ള കോർപറേഷൻ ടീമിനാണ് രണ്ടാം സ്ഥാനം. മത്സരം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ മീര ദർശക്, സി പി ബീന, കമാൽ വരദൂർ, കെ ജെ മത്തായി, സുലൈമാൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..