വടകര
പൊലീസ് സ്റ്റേഷൻ വളപ്പിൽ യുവാവ് കുഴഞ്ഞുവീണ സംഭവം കസ്റ്റഡി മർദനത്തെ തുടർന്നുണ്ടായതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യം തേടി. എസ്ഐ എം നിജേഷ്, എഎസ്ഐ അരുൺ, സിപിഒ പ്രജീഷ്, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗിരീഷ് എന്നിവരാണ് ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. തുടർന്ന് കോടതി സംസ്ഥാന ക്രൈം ബ്രാഞ്ചിനോട് റിപ്പോർട്ട് തേടി. വ്യാഴാഴ്‌ച വിധി പറയും.
ജൂലൈ 21ന് രാത്രിയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കല്ലേരി സ്വദേശി താഴെ കൊലോത്ത് സജീവൻ മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..