24 August Saturday

മാഹി മദ്യവുമായി രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019
വടകര
മാഹിയിൽ നിന്നും മദ്യം കടത്തുന്നതിനിടയിൽ രണ്ടുപേരെ എക‌്സൈസ‌് സംഘം വടകരയിൽ പിടികൂടി. വില്ല്യാപ്പള്ളി മയ്യന്നൂരിലെ ഭാസ‌്കരനെ 20 കുപ്പി മാഹി മദ്യവുമായി പ്രിവന്റീവ‌് ഓഫീസർ ജയരാജനും സിവിൽ എക‌്സൈസ‌് ഓഫീസർമാരായ വിനീത‌്, രാജേഷ‌് എന്നിവർ ചേർന്നാണ‌് പിടികൂടിയത‌്. പയ്യോളി പൂലൂരിലെ ബവിത്തിനെ 13 കുപ്പി മദ്യവുമായി പ്രിവന്റീവ‌് ഓഫീസർ സോമ സുന്ദരം, സിവിൽ എക‌്സൈസ‌് ഓഫീസർമാരായ അമ്മദ‌്, രാജേഷ‌് എന്നിവർ ചേർന്ന‌് പിടികൂടി. പ്രതികളെകോടതി റിമാൻഡ്‌  ചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top