14 November Thursday

ചക്കിട്ടപാറ വനിതാ സൊസൈറ്റി പുരസ്കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വനിതാ സഹകരണസംഘത്തിനുള്ള പുരസ്കാരം ചക്കിട്ടപാറ വനിതാ സൊസൈറ്റി പ്രസിഡന്റ‌് ത്രേസ്യാമ്മ ജോർജും സെക്രട്ടറി ഷാലി ജോസഫും ചേർന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന്‌ സ്വീകരിക്കുന്നു

പേരാമ്പ്ര
 സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ  രണ്ടാമത്തെ വനിതാ സഹകരണ സംഘത്തിനുള്ള പുരസ്കാരം   ചക്കിട്ടപാറ വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി  ഏറ്റുവാങ്ങി.
സ്ത്രീ ശാക്തീകരണം മുൻനിർത്തി നടത്തിയ ഇടപെടലുകളാണ് ഇത്തവണ സംസ്ഥാന പുരസ്കാരത്തിന് പരിഗണിച്ചത്. സ്ഥാപനത്തിന് ഇപ്പോൾ 4500 മെമ്പർമാരും 22 കോടി രൂപ പ്രവർത്തന മൂലധനവും 60 ലക്ഷം രൂപ ഓഹരി മൂലധനവുമുണ്ട്.  ഈ വർഷത്തെ പ്രവർത്തനലാഭം 70ലക്ഷം രൂപയാണ്. 
സ്ത്രീകളുടെ ടൈലറിങ‌് യൂണിറ്റ്, അനർട്ടുമായി സഹകരിച്ച് സബ്സിഡി നിരക്കിൽ ബയോഗ്യാസ് പ്ലാന്റുകൾ, ആയുർവേദ നേഴ്സറി, ഗൃഹോപകരണ വായ്പ, മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ മരുന്ന് വിതരണം, പെൺകുട്ടികൾക്ക് ഡ്രൈവിങ‌് പരിശീലനം, വനിതകൾക്കായി യോഗാ പരിശീലനം, ജൈവ പച്ചക്കറി തോട്ടം, നിർധനകുട്ടികൾക്ക് പഠനോപകരണങ്ങൾ,ക്യാൻസർ രോഗികൾക്ക് ധനസഹായം, പെയിൻ ആൻഡ‌് പാലിയേറ്റീവ് സെന്ററുകൾക്ക് സാമ്പത്തികസഹായം എന്നിവ നടപ്പാക്കിവരുന്നു.  45 ലക്ഷം രൂപക്ക് 15 സെന്റ് സ്ഥലംവാങ്ങി സ്വന്തം കെട്ടിടം നിർമിക്കാനുള്ള നടപടി സ്വീകരിച്ചതായി സംഘം പ്രസിഡന്റ‌് ത്രേസ്യാമ്മ ജോർജും സെക്രട്ടറി ഷാലി ജോസഫും വാർത്താസമ്മേളനത്തിൽപറഞ്ഞു.  പേപ്പർ കവർ യൂണിറ്റ്, തുണിസഞ്ചി നിർമാണം, ചണംഉപയോഗിച്ചുള്ള ബാഗ് നിർമാണം എന്നിവ ആരംഭിക്കും.ഇതിനായി 1.25 കോടി രൂപയുടെ പദ്ധതി അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ഇതിലൂടെ 15 വനിതകൾക്ക് ജോലിനൽകാൻ കഴിയും. ഏഴ് വനിതകൾക്ക് ജോലിനൽകാൻ കഴിയുന്ന ഡ്രൈ വാഷിങ‌് യൂണിറ്റ് തുടങ്ങും.  വൈസ‌് പ്രസിഡന്റ‌് മറിയാമ്മ മാത്യു, ഡയറക്ടർമാരായ സുജാത മനയ്ക്കൽ, ശോഭന രഘുനാഥ്, സി ഒത്രേസ്യ, പി വി നാരായണി, സജിതാ ഭരതൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top