25 June Friday

എഫ്എൽടിസി ഇന്നുമുതൽ പ്രവർത്തിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021
നാദാപുരം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നാദാപുരം മണ്ഡലംതല അവലോകന യോഗം ഓൺലൈനിൽ ചേർന്നു. നിയുക്ത എംഎൽഎ  ഇ കെ വിജയൻ  അധ്യക്ഷനായി. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ കീഴിൽ കല്ലാച്ചി എം ഇ ടി കോളേജിൽ എഫ്എൽടിസി ചൊവ്വാഴ്ച  മുതൽ ആരംഭിക്കും. മൂന്ന് ഡോക്ടർമാഴരയും മൂന്ന് സ്റ്റാഫ് നേഴ്സുമാരെയും നിയമിച്ചതായി ഡിഎംഒ അറിയിച്ചു. കോവിഡ്‌ ടെസ്റ്റ് കിറ്റുകളുടെ  ലഭ്യത ഉറപ്പുവരുത്തുന്നതിന്‌ നടപടി സ്വീകരിക്കും.
ഓക്സി മീറ്റർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പഞ്ചായത്ത് തലത്തിൽ എംഎൽഎയുടെയും പ്രസിഡന്റിന്റെയും പേരിൽ ചലഞ്ച് ഫണ്ടിന് ആഹ്വാനംചെയ്യും. കോവിഡ് രോഗികളുടെ
സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് അധ്യാപകരുടെ പ്രവർത്തനം ഊർജിതപ്പെടുത്തും.  ആവശ്യമായ പഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന ടെസ്റ്റ് യൂണിറ്റ് ആരംഭിക്കും. 
രോഗികൾക്ക് സൗജന്യ വാഹന സൗകര്യം  ഉറപ്പാക്കും.   സാമൂഹിക അടുക്കള  പഞ്ചായത്തുതലത്തിൽ  രണ്ട് ദിവസത്തിനകം ആരംഭിക്കും. ഡിസാസ്റ്റർ ഫണ്ട് ഉപയോഗിച്ച് വിറ്റാമിൻ ഗുളികകൾ വാങ്ങും. 
മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കാനും തീരുമാനിച്ചു
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി  വനജ, കെ പി ചന്ദ്രി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി ജോർജ്, കെ സജിത്ത്, വി വി മുഹമ്മദലി, കെ പി പ്രതീഷ്, പി സുരയ്യ , നസീമ കൊട്ടാരം, എൻ  പത്മിനി, ഒ പി ഷിജിൽ, പി ഷാഹിന, ജില്ലാ മെഡിക്കൽ ഓഫീസർ വി ജയശ്രീ, മെഡിക്കൽ ഓഫീസർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top