21 August Wednesday

ഇവിടെയുമുണ്ട‌്, ബുള്ളറ്റ‌് പ്രേമികളായ വനിതകൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019
കോഴിക്കോട‌് > അധ്യാപികയായ ജിജി ഞായറാഴ‌്ച നഗരത്തിലൂടെ ബുള്ളറ്റിൽ കറങ്ങി. കൂട്ടിന‌് ആതിരയും ധന്യശ്രീയും അശ്വതിയും ഉണ്ടായിരുന്നു. ബുള്ളറ്റ‌് പ്രേമികളായ വനിതകൾക്കൊരു സന്തോഷ വാർത്ത നൽകുകയാണിവർ. ഇനി തെരുവ‌് വീഥികൾ കീഴടക്കുന്ന‌ത‌് ബുള്ളറ്റിലായിരിക്കും.
 
ബുള്ളറ്റ‌് റാണിയെന്ന‌് വിളിപ്പേരുള്ള ഷൈനി രാജ‌്കുമാർ നേതൃത്വം നൽകുന്ന ‘ഡൗണ്ട‌്‌ലെസ് ‌റോയൽ എക‌്സ‌്പ്ലോർ ’ എന്ന പെൺകൂട്ടത്തിലേക്ക‌് കോഴിക്കോട്ടുനിന്നും പിന്തുണയേറുന്നു . കേരളത്തിലെ ബുള്ളറ്റ‌് ഓടിക്കുന്ന വനിതകളുടെ കൂട്ടായ‌്മയാണിത‌്. 
 
ഈ സംഘം കോഴിക്കോട്ടും ക്ലബ‌് രൂപീകരിച്ചു. ആദ്യ സംഘത്തിന്റെ യാത്രയുടെ ഫ‌്ളാഗ‌് ഓഫ‌് ഡെപ്യൂട്ടി കലക്ടർ കെ എസ‌് അഞ്‌ജു നിർവഹിച്ചു. 
 
സ‌്ത്രീ ശാക‌്തീകരണം ലക്ഷ്യമിട്ട‌് 2016ലാണ‌് ബുള്ളറ്റ‌് യാത്ര ഇഷ്ടപ്പെടുന്ന വനിതകളെല്ലാം ക്ലബ‌് രൂപീകരിക്കുന്നത‌്. ഷൈനി രാജ‌് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇത‌്. 2017ൽ തൃശൂരിലും 2018ൽ കൊച്ചിയിലും സംഘമെത്തി. കോഴിക്കോട്ട‌് പുതുതായി രൂപീകരിച്ച ക്ലബ്ബിൽ 17 പേരാണ‌് അംഗമായിട്ടുള്ളത‌്‌.
 
പ്രധാന വാർത്തകൾ
 Top