23 April Tuesday

സർവീസ‌് അസിസ‌്റ്റന്റുമാർക്കെതിരായ നടപടി അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

 

കോഴിക്കോട‌്
മുത്തൂറ്റ‌് ഫിനാൻസിൽ തുച്ഛമായ ശമ്പളത്തിൽ പ്രവർത്തിക്കുന്ന സർവീസ‌് അസിസ‌്റ്റന്റുമാരോട‌് ജോലി സമയത്തിൽ കാണിക്കുന്ന നിയമവിരുദ്ധ നടപടികൾ മാനേജ‌്മെന്റ‌് അവസാനിപ്പിക്കണമെന്ന‌്  നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു) മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് കോഴിക്കോട‌് റീജണൽ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉദ‌്ഘാടനം ചെയ‌്തു. പി പ്രേംജിത്ത‌് അധ്യക്ഷനായി. സി സി രതീഷ‌്, ശരത‌് സുകുമാരൻ, സംഗീത നായർ, നിഷ കെ ജയൻ, എൻ വി ഗോപകുമാർ, സുബീഷ‌്, ജിത്തു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി പ്രേംജിത്ത‌്(പ്രസിഡന്റ‌്), എൻ വി ഗോപകുമാർ(സെക്രട്ടറി), ദീപ റാണി(ട്രഷറർ),   എം സുബീഷ‌്, സുഭാഷ‌് ബാബു, ബ്രിജേ‌ഷ‌്  സ‌്റ്റാൻലി, കെ കെ രാഹുൽ,  (ജോയിന്റ‌് സെക്രട്ടറിമാർ), ലിനറ്റ‌് തോമസ‌്, പി ശ്രീപ്രസാദ‌്, പി പ്രജിത്ത‌്, സി പ്രദീപ‌് (വൈസ‌് പ്രസിഡന്റുമാർ).
പ്രധാന വാർത്തകൾ
 Top