23 January Wednesday

ബ്രിട്ടോ ‐ജ്വലിച്ചു ജീവിച്ച പ്രതിഭ: കെ ഇ എൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈമൺ ബ്രിട്ടോ അനുസ്‌മരണം കെ ഇ എൻ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട‌്
ഏത‌് പ്രതിസന്ധിഘട്ടത്തിലും നിവർന്നുനിൽക്കാൻ പ്രാപ‌്തനാക്കുന്ന പാഠശാലയായിരുന്നു സൈമൺ ബ്രിട്ടോയെന്ന‌് കെഇഎൻ കുഞ്ഞഹമ്മദ‌് പറഞ്ഞു. ജ്വലിച്ചു ജീവിച്ച ഈ പ്രതിഭ, ഒരുകാലത്തിനാകെ ഊർജം പകർന്നാണ‌്  കടന്നുപോയത‌്. ഡിവൈഎഫ‌്ഐ, എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റികൾ സംയുക്തമായി മാനാഞ്ചിറ സ‌്ക്വയറിൽ സംഘടിപ്പിച്ച ബ്രിട്ടോ അനുസ‌്മരണം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ബ്രിട്ടോയുടെ ജീവിതം സമൂഹത്തിനാകെ മാതൃകയാണ‌്. ആശയങ്ങളും ആദർശങ്ങളുമായിരുന്നു ശക്തി. പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാമെന്ന‌് ജീവിതത്തിലൂടെ കാണിച്ചുതന്നാണ‌് ബ്രിട്ടോ മറഞ്ഞതെന്ന‌് അദ്ദേഹം അനുസ‌്മരിച്ചു.
ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് വി വസീഫ‌് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എസ‌് കെ സജീഷ‌്, അഡ്വ. പി എം ആതിര, ജാനമ്മ കുഞ്ഞുണ്ണി, കെ മോഹൻകുമാർ, റിനീഷ‌്, ആർ സിദ്ധാർത്ഥ‌്, പി ഷിജിത്ത‌്, പി ഷൈജു, പിങ്കി പ്രമോദ‌് എന്നിവർ സംസാരിച്ചു. ടി അതുൽ സ്വാഗതവും എൽ ജി ലിജീഷ‌് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top