24 October Thursday

ഓർമകൾ ചൂടി ഓലക്കുടകൾ

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2019

എസ്‌ കെ പൊറ്റെക്കാട്ട്‌ കൾച്ചറൽ സെന്ററിൽ നടക്കുന്ന ‘ഓണക്കാലത്തെ ഓണക്കുടപ്പെരുമ’ പ്രദർശനത്തിൽ നിന്ന്‌

കോഴിക്കോട് 
കുഞ്ചിക്കുട, തൊപ്പിക്കുട,   കല്യാണക്കുട...  ഞെക്കുമ്പം തുറക്കുന്ന ന്യൂജൻ കുടയല്ലിത്‌. പോയകാലത്തിന്റെ   ഓർമകളുണർത്തുന്ന ഓലക്കുടകളുടെ വിസ്‌മയശേഖരമാണ്‌ പുതിയറ എസ് കെ പൊറ്റെക്കാട്ട്‌ സാംസ്കാരികകേന്ദ്രത്തിൽ കാഴ്‌ചക്കാരെ കാത്തിരിക്കുന്നത്‌.  പഴമയുടെ പാരമ്പര്യവും തനിമയും പുതുതലമുറക്ക്‌ പരിചയപ്പെടുത്തുന്നതാണ്‌  പ്രദർശനം. 
എസ്‌ കെ പൊറ്റെക്കാട്ട്‌ കൾച്ചറൽ സെന്റർ, ഫോക്‌‌ലാൻഡ്‌, ഡോർഫ് കെറ്റൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ പ്രദർശനം. 
കാൽക്കുട, അരക്കുട, മുക്കാൽക്കുട, ഓണക്കുട, തഞ്ചനക്കുട, ദൈവക്കുട, മറക്കുട, മാവേലിക്കുട, കളക്കുട, തൊപ്പിക്കുട, സത്യക്കുട തുടങ്ങി പഴയകാലത്തെ പ്രധാന ഓലക്കുടകളെല്ലാം പ്രദർശനത്തിനുണ്ട്.  
വിവിധയിനം കുടകളുടെ ചരിത്രം, അവയുടെ ഉപയോഗരീതികൾ എന്നിവയെ കുറിച്ചുള്ള അറിവുകളും കുട നിർമിക്കുന്ന സമുദായങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.  
പ്രദർശനം ചൊവ്വാഴ്ച അവസാനിക്കും. കൗൺസിലർ എം സലീന പ്രദർശനം ഉദ്​ഘാടനംചെയ്തു. ടി പി രാമചന്ദ്രൻ അധ്യക്ഷനായി. അഡ്വ. ഹരീഷ്, രാധാ അയ്യർ എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top