25 August Sunday

ജനവിരുദ്ധ ബജറ്റിനെതിരെ നാടെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019
വടകര
ജനജീവിതം ദുരിതത്തിലാക്കിയ കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം. ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും തെരുവ്‌ യോഗവും നടന്നു. ബജറ്റിലൂടെ ഇന്ധന വില വർധിപ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയർന്നത്‌.
വടകര ഏരിയായിൽ വടകര ടൗൺ, വടകര നോർത്ത്‌, മേമുണ്ട, വില്ല്യാപ്പള്ളി, തിരുവള്ളൂർ, മണിയൂർ, പാലയാട്‌, പതിയാരക്കര, കോട്ടപ്പള്ളി,  ആയഞ്ചേരി, പൊന്മേരി,പുതുപ്പണം, നടക്കുതാഴ ലോക്കലുകൾ കേന്ദ്രീകരിച്ച്‌ പ്രകടനവും തെരുവ്‌ യോഗവും  നടന്നു. 
ഒഞ്ചിയം ഏരിയായിലെ വിവിധ ലോക്കലുകൾ കേന്ദ്രീകരിച്ച്‌ നാദാപുരം റോഡ്‌, വള്ളിക്കാട്‌, കൈനാട്ടി, ഓർക്കാട്ടേരി, കണ്ണൂക്കര, അഴിയൂർ, കുന്നുമ്മക്കര എന്നിവിടങ്ങളിൽ പ്രകടനവും തെരുവ്‌ യോഗവും സംഘടിപ്പിച്ചു. 
നാദാപുരത്ത് ടി ബാബു അധ്യക്ഷനായി . സി എച്ച് ബാലകൃഷ്ണൻ, സി എച്ച് മോഹനൻ ,ടി കണാരൻ,  എടച്ചേരിയിൽ വി രാജീവ് ,ടി കെ ബാലൻ, വി കെ രജീഷ്  എന്നിവർ സംസാരിച്ചു. കല്ലാച്ചിയിൽ എ മോഹൻ ദാസ് ,തയ്യിൽ ചാത്തു, പി പി ബാലകൃഷ്ണൻ ,എ കെ ബിജിത്ത് എന്നിവർ സംസാരിച്ചു. ഇരിങ്ങണ്ണൂരിൽ ടി കെ അരവിന്ദാക്ഷൻ , ടി അനിൽ കുമാരൻ, വാണിമേലിൽ കെ പി രാജൻ, എം കെ ബാലൻ, പി ചോയിക്കുട്ടി, ഇവി നാണു, ടി വി ആണ്ടി, കെ വി രാജൻ, തൂണേരി നെല്ലിയേരി ബാലൻ, കനവത്ത് രവി, ടി കെ മനോഹരൻ, കെ ചന്ദ്രശേഖരൻ ,പി കെ സുകുമാരൻ എന്നിവർ സംസാരിച്ചു. െവള്ളൂരിൽ സി കെ അരവിന്ദാക്ഷൻ, എൻ എം രജീഷ്, ഇ കെ അഖിൽ, സി എച്ച് വിജയൻ, വളയത്ത് കെ പി പ്രദീഷ്, എം ദിവാകരൻ, എൻ പി പ്രേമൻ, കല്ലു നിരയിൽ എ കെ രവി ,പി പി ചന്ദ്രൻ, വി കെ രവി, എം കെ അശോകൻ ,വിലങ്ങാട് എൻ പി വാസു, കെ പി കൃഷ്ണൻ, കെ പി അഭിലാഷ്, സി പി അജിൽ എന്നിവർ സംസാരിച്ചു.അരൂരിൽ കെ പി ബാലൻ, മനോജ് അരൂർ ,ഒ രമേശൻ, സി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുറമേരിയിൽ കെ കെ ദിനേശൻ, കെ ടി കെ ബാലകൃഷ്ണൻ, എ ടി കെ ഭാസ്കരൻ ,കെ അച്ചുതൻ എന്നിവർ സംസാരിച്ചു.
സിപിഐ എം കുന്നുമ്മൽ ഏരിയയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടന്നു. കുറ്റ്യാടിയിൽ നടന്ന പ്രതിഷേധ സംഗമവും പ്രകടനവും ടി കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.പി സി രവീന്ദ്രൻ അധ്യക്ഷനായി.കെ പി ചന്ദ്രി സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top