21 October Monday

കാവിലുംപാറയ്‌ക്കുണ്ട്‌ സ്വന്തം മാവേലി

സ്വന്തം ലേഖകൻUpdated: Monday Sep 9, 2019

 

 
കുറ്റ്യാടി 
പ്രളയം ദുരിതം വിതച്ച കാവിലുംപാറയിലെ  വീടുകളിലും ആദിവാസി ഊരുകളിലും  മാവേലിയെത്തി. മാവേലിയ്‌ക്ക്‌ വാർഡംഗത്തിന്റെ ഛായ തോന്നിയെങ്കിലും  ആരും പുറത്തു പറഞ്ഞില്ല. ഉടുക്കാൻ പുടവയും ഉണ്ണാൻ അരിയും നൽകി മാവേലി എല്ലാവരെയും അനുഗ്രഹിച്ചു. കാവിലുംപാറ പഞ്ചായത്തിലെ കൂടൽ വാർഡംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ കെ ടി സുരേഷാണ്‌  മാവേലിയായെത്തി നാടിന്‌ സന്തോഷം പകർന്നത്‌. 
അത്തം നാളിൽ കൂടൽ വലിയ പറമ്പത്ത് ആദിവാസി കോളനിയിൽ സർക്കാരിന്റെ ഓണക്കിറ്റും ഓണക്കോടിയും  നൽകിയായിരുന്നു തുടക്കം.  പ്രളയജലം ദുരിതത്തിലാഴ്‌ത്തിയ  വീടുകൾ സന്ദർശിച്ച്‌ ക്ഷേമാന്വേഷണവും നടത്തിയാണ്‌ പഞ്ചായത്തിന്റെ സ്വന്തം മാവേലി മടങ്ങുന്നത്‌.  പഞ്ചായത്തിൽ എല്ലായിടത്തും മാവേലി സന്ദർശനം നടത്തും. 
 പ്രളയകാലത്ത്  ദുരിതബാധിത മേഖലയിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയതും സുരേഷായിരുന്നു.
പ്രധാന വാർത്തകൾ
 Top