05 August Wednesday

ഏഴുപേര്‍ക്ക് രോഗമുക്തി 14 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

 

കോഴിക്കോട്‌
ജില്ലയിൽ 14 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു.  ഇതോടെ  കോവിഡ്‌ സ്ഥിരീകരിച്ച  കോഴിക്കോട്‌ സ്വദേശികളുടെ  എണ്ണം 360 ആയി. ബുധനാഴ്‌ച ഏഴു പേർ രോഗമുക്തരായി. എഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന മേപ്പയ്യൂർ സ്വദേശി (50), അത്തോളി സ്വദേശികൾ (11, 06), പെരുവയൽ സ്വദേശി (47), മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉണ്ണികുളം സ്വദേശി (44), കൂരാച്ചുണ്ട് സ്വദേശിനി (04), മലപ്പുറം സ്വദേശിനി (25) എന്നിവർക്കാണ്‌ രോഗമുക്തി.  വിദേശത്തു നിന്നെത്തിയ ഒമ്പതു പേർക്കും സമ്പർക്കം വഴി അഞ്ചു പേർക്കുമാണ്‌ കോവിഡ്‌ പോസിറ്റീവായത്‌. ചൊവ്വാഴ്‌ച ജില്ലയിൽ 16 പേർക്കായിരുന്നു രോഗം. ചെന്നൈയിൽ നിന്നെത്തിയ വെള്ളയിൽ സ്വദേശിക്ക്‌ രാത്രിയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 
ബുധനാഴ്ച‌ പോസിറ്റീവായവർ: സൗദിയിൽനിന്നു വന്ന ഓമശേരി സ്വദേശി (52), ബഹ്‌റൈനിൽ നിന്നെത്തിയ‌ നടുവണ്ണൂർ സ്വദേശി (28), ദുബായിൽ നിന്നെത്തിയ‌  പൊക്കുന്ന് സ്വദേശി (26), ഖത്തറിൽ നിന്നുള്ള തൂണേരി സ്വദേശി (52), ദുബായിൽ നിന്നെത്തിയ‌  തൂണേരി സ്വദേശി(31)-, സൗദിയിൽ നിന്നുള്ള ഫറോക്ക് സ്വദേശി(53), നാദാപുരം സ്വദേശി (35)-, കുവൈത്തിൽ നിന്നുള്ള പെരുവയൽ സ്വദേശി(38), ഒളവണ്ണ സ്വദേശി(50)-. 
കല്ലായി സ്വദേശികളായ അഞ്ചുപേർക്കാണ്‌ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്‌. പ്രദേശത്തെ പോസിറ്റീവായ ഗർഭിണിയുമായി സമ്പർക്കമുണ്ടായ മാതാപിതാക്കളും ഭർത്താവിന്റെ സഹോദരിയും മക്കളുമാണിവർ.  ദമ്പതികൾ (62, 48), മാതാവും കുട്ടികളും (37, 15, 6)‌‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top