18 June Friday

മത്സ്യസമൃദ്ധി പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

 കക്കോടി 

നരിക്കുനി പാറന്നൂർ അക്ഷര സാംസ്‌കാരിക വേദി മത്സ്യസമൃദ്ധി പദ്ധതി തുടങ്ങി. സുഭിക്ഷ കേരളത്തിന്റെ ഭാഗമായാണ് മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നത്. സ്വന്തം സ്ഥലത്തും പൊതുവായി കുളങ്ങൾ നിർമിച്ചും പൊതുകുളങ്ങളിലും സ്വകാര്യ വ്യക്തികളുടെ കുളങ്ങളിൽ കൂട്ടായുമാണ് കൃഷിചെയ്യുന്നത്. കേരള ഫിഷറീസ് വകുപ്പും ജില്ലാ പഞ്ചായത്തും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തും നരിക്കുനി  പഞ്ചായത്തും വിവിധതരത്തിലുള്ള സഹായങ്ങൾ നൽകിവരുന്നു.
മത്സ്യസമൃദ്ധി ഒന്നാംഘട്ടം എന്നനിലയിൽ അക്ഷര സാംസ്‌കാരിക വേദി കുടുംബാംഗങ്ങളുടെ വീടുകളിലാണ് പദ്ധതി ആരംഭിച്ചത്‌. അടുത്ത ഘട്ടം മത്സ്യകൃഷിയിൽ താൽപ്പര്യമുള്ള നരിക്കുനി പഞ്ചായത്തിലെ എല്ലാവരുടെയും വീടുകളിൽ മത്സ്യകൃഷി നടത്താനാണ് തീരുമാനം. കൃഷിയും കൃഷിയെക്കുറിച്ചുള്ള പരിശീലനങ്ങളും മത്സ്യക്കുഞ്ഞുങ്ങളെയും അക്ഷര സാംസ്‌കാരിക വേദി പ്രവർത്തകർ നൽകുന്നുണ്ട് .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top