08 August Saturday

ഗുഡ്സ് ട്രാൻസ്‌പോർട്ട് തൊഴിലാളികളുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

 പേരാമ്പ്ര 

ഗുഡ്സ് ട്രാൻസ്‌പോർട്ട് തൊഴിലാളികൾ വെള്ളിയാഴ്‌ച നടത്തുന്ന പണിമുടക്കിന്റെ മുന്നോടിയായി ജില്ലാ ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ തൊഴിലാളികൾ ധർണ നടത്തി. പേരാമ്പ്ര പോസ്റ്റ് ഓഫീസ് ധർണ ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനംചെയ്‌തു. ലിഖിൻ, കെ സി ബൈജു എന്നിവർ സംസാരിച്ചു. കോഴിക്കോട് നഗരത്തിൽ ജില്ലാ പ്രസിഡന്റ്‌ സി പി സുലൈമാൻ, കക്കോടിയിൽ ശിവരാജൻ, നാദാപുരത്ത് എം സി മനോജ്, വടകരയിൽ കെ കെ കൃഷ്ണൻ, താമരശേരിയിൽ എ കെ കരീം, തിരുവമ്പാടിയിൽ ജോണി എടശ്ശേരി, ബാലുശേരിയിൽ സോമരാജൻ, കൊയിലാണ്ടിയിൽ കെ എം രാമകൃഷ്‌ണൻ, കുന്നമംഗലത്ത് ചന്ദ്രൻ, ഫറോക്കിൽ രാധാ ഗോപി, കുന്നുമ്മലിൽ മോഹനൻ എന്നിവർ  ഉദ്ഘാടനംചെയ്‌തു. 
ഇന്ധന വിലവർധന തടയുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ് ടി പരിധിയിൽ കൊണ്ടുവരിക, ഗുഡ്സ്‌ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം  നൽകുക, ഗുഡ്സ് വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കണമെന്ന തീരുമാനം ദീർഘദൂര വാഹനങ്ങൾക്ക് മാത്രമാക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, പൊലീസ്–-മോട്ടോർ വെഹിക്കിൾ–-ജിയോളജി ഉദ്യോഗസ്ഥരുടെ തൊഴിലാളി പീഡനം അവസാനിപ്പിക്കുക, ഗുഡ്സ് തൊഴിലാളികൾക്ക് ജീവിത സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് വാഹന പണിമുടക്ക് നടത്തുന്നത്. പണിമുടക്കുന്ന തൊഴിലാളികൾ തൊഴിൽ കേന്ദ്രത്തിൽ ധർണ നടത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top