18 June Friday

തീവ്രത കുറയ്‌ക്കാൻ അടച്ചുപൂട്ടി

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

ലോക്കി'ലും ലോക്കാകാതെ ... 
 സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ അതിഥി തൊഴിലാളികൾ മൊബൈൽ ഫോണുമായി സമയം ചിലവഴിക്കുന്നു . ഫോട്ടോ ബിനുരാജ്

 കോഴിക്കോട്‌ 

കോവിഡിന്റെ അതിതീവ്ര വ്യാപനത്തെ തുടർന്ന്‌ നടപ്പാക്കിയ  ലോക്‌ഡൗൺ  ജില്ലയിൽ പൂർണം. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ജനങ്ങൾ പുറത്തിറങ്ങിയില്ല. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ  മാത്രമാണ്‌ ശനിയാഴ്‌ച തുറന്നത്‌. ഹോട്ടലുകളിൽ പാർസൽ സൗകര്യമുണ്ടായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളും മറ്റും  അടഞ്ഞു കിടന്നു. കലക്ടറേറ്റിൽ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ 25 ശതമാനത്തിലും താഴെ ജീവനക്കാർ മാത്രമാണ്‌ ഹാജരായത്‌. 
ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത്‌ തടയാനും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള യാത്രകൾ തടയാനും നാടിന്റെ മുക്കിലും മൂലയിലും പൊലീസ്‌ പരിശോധനയുണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ പട്രോളിങ്ങും നടത്തി. അനാവശ്യമായും സത്യവാങ്ങ്‌മൂലവുമില്ലാതെ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പി ടിച്ചെടുക്കാനാണ്‌ തീരുമാനം. 
നഗരത്തിൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച്‌ രണ്ട്‌ ശതമാനം വാഹനങ്ങൾ മാത്രമാണ്‌ നിരത്തിലെത്തിയത്‌.  ആശുപത്രി സംബന്ധമല്ലാത്ത ഒരു സ്വകാര്യയാത്രയും അനുവദിച്ചിട്ടില്ല. അന്തർജില്ലാ വാഹനയാത്രയും നിരോധിച്ചിട്ടുണ്ട്‌. 
നഗരത്തിൽ  1500ഓളം പൊലീസുകാരാണ്‌ രാപ്പകലില്ലാതെ പരിശോധന‌ക്കായി നേതൃത്വം നൽകുന്നത്‌.  പ്രധാനപ്പെട്ട ജങ്‌ഷനുകളിലെല്ലാം വാഹന പരിശോധനയുണ്ട്‌.  77 പൊലീസ്‌ വാഹനങ്ങൾ പട്രോളിങ്ങും നടത്തുന്നു. 
 
നിയമ
ലംഘകർക്കെതിരെ കെഇഡിഒ  
നിയമലംഘകർക്കെതിരെ കേരള എപ്പിഡിമിക്‌ ഡിസീസ്‌  നിയമ പ്രകാരം നടപടി സ്വീകരിക്കും.   ലോക്‌ഡൗണിനിടയിലും മാസ്‌ക്‌ ധരിക്കാതെ പുറത്തിറങ്ങിയവരുണ്ട്‌. 310 പേർക്കെതിരെയാണ്‌ കേസെടുത്തത്‌. സാമൂഹിക അകലം പാലിക്കാത്തതിന്‌ 112 ഉം ഉൾപ്പെടെ കോവിഡ്‌ പ്രോട്ടോകോൾ ലംഘനത്തിന്‌ 513 കേസുകളാണെടുത്തത്‌. അനാവശ്യ യാത്ര നടത്തിയ 185 വാഹനങ്ങളും പിടിച്ചെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top