കോഴിക്കോട്
മാസ്ക്,ബർമൂഡ,കുട്ടികൾക്കുള്ള ട്രൗസർ, സാരി, മുണ്ട്, കൈലി, ഷർട് തുടങ്ങി കുടുംബത്തിലേക്ക് വേണ്ട വിഷുക്കോടി എല്ലാമായി കൈത്തറി വസ്ത്ര വിപണന മേള. തോർത്ത്, ചവിട്ടി, ബെഡ്ഷീറ്റ് തുടങ്ങിയവയുടെ കമനീയമായ ശേഖരമാണ് മേളയിലുള്ളത്. വിലക്കുറവുള്ളതിനാൽ പോക്കറ്റും ചോരില്ല, ആയിരം രൂപക്ക് വാങ്ങിയാൽ നറുക്കെടുപ്പിൽ ആകർഷകമായ സമ്മാനവും കിട്ടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം കോമ്പൗണ്ടിലാണ് മേള. കോവിഡ് കാരണം കഴിഞ്ഞ വർഷം ഓണം–-വിഷു കച്ചവടം നഷ്ടമായ കൈത്തറി സംഘങ്ങൾ പ്രതീക്ഷയോടെയാണ് ഇക്കുറി വിഷുമേളയിലെത്തുന്നത്.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 35ഓളം കൈത്തറി സംഘങ്ങളുടെ സ്റ്റാളുകളും ഹാൻടെക്സ്, ഹാൻവീവ് സ്റ്റാളുകളുമുണ്ടാകും. കയർ, കരകൗശല ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ട്. കോട്ടൺ സാരികൾക്ക് 680 രൂപ മുതൽ വിലയുണ്ട്. പുതുപ്പണം വീവേഴ്സാണ് സാരി വിപണിയിലിറക്കിയത്. തുണിത്തരങ്ങൾക്ക് 20 ശതമാനം വിലക്കുറവുമുണ്ട്. 13 വരെയാണ് വിപണനമേള. രാവിലെ ഒമ്പതിന് തുടങ്ങി രാത്രി എട്ടിന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..