23 January Sunday

കാർ നിയന്ത്രണം വിട്ട്‌ മറിഞ്ഞു; 
യാത്രക്കാരന്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

താമരശേരി വട്ടക്കുണ്ട്‌ പാലത്തിൽ നിയന്ത്രണം വിട്ട്‌ തോട്ടിലേക്ക്‌ മറിഞ്ഞ കാർ

 താമരശേരി

താമരശേരി വട്ടക്കുണ്ട്‌ പാലത്തിൽ നിയന്ത്രണം വിട്ട്‌ കാർ  തോട്ടിലേക്ക്‌ മറിഞ്ഞു.   കാരാടി സ്വകാര്യ ആശുപത്രി മാനേജിങ് ഡയറക്ടർ വി മുഹമ്മദ് മൻസൂർ സഞ്ചരിച്ച കാറാണ്‌  മറിഞ്ഞത്‌.   അപകടത്തിൽ തോളെല്ലിന്‌ പരിക്കേറ്റ ഇയാളെ  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പകൽ ഒന്നോടെയാണ് സംഭവം.  ചുങ്കത്തെ വീട്ടിൽനിന്ന്‌ പരപ്പൻപൊയിലിലെ വർക്ക്‌ഷോപ്പിലേക്ക്‌ പോകുമ്പോൾ  നിയന്ത്രണം നഷ്‌ടമായ കാർ എതിരെ വന്ന കെഎസ്‌ആർടിസി ബസ്സിൽ  ഇടിക്കുന്നത്‌ തടയാൻ വെട്ടിച്ചതോടെ  പാലത്തിനു കീഴിലേക്ക്‌ മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ്‌ മൻസൂറിനെ രക്ഷിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top