26 January Wednesday

കെഎസ്ടിഎ ജില്ലാ സമ്മേളനം: വിദ്യാഭ്യാസ 
സെമിനാർ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
വടകര
കെഎസ്ടിഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സെമിനാർ ബുധനാഴ്ച നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേളുഏട്ടൻ–പി പി ശങ്കരൻ മന്ദിരത്തിൽ വെെകിട്ട്  നാലിന്  ‘ദേശീയ വിദ്യാഭ്യാസ നയം 2020 വെല്ലുവിളികൾ'  വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ   മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.   
വെള്ളിയാഴ്ച മുനിസിപ്പൽ ടൗൺഹാളിൽ പകൽ രണ്ടിന് അധ്യാപിക സംഗമം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 12ന് പാറ ചന്ദ്രൻ അനുസ്മരണം രാവിലെ പത്തിന് ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ചിത്രകാരൻ ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്യും. വി പി രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തും.   
15ന് പൂർവാധ്യാപകരുടെ സ്നേഹ സംഗമം വെെകിട്ട് നാലിന് കേളുഏട്ടൻ–പി പി ശങ്കരൻ ഹാളിൽ മുൻ എംഎൽഎ കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫിലിം ഫെസ്റ്റിവൽ, കലാ സാംസ്കാരിക സായാഹ്നം എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറും.  
  വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി പി ഗോപാലൻ, കൺവീനർ കെ നിഷ, വി വി വിനോദ്, കെ സി പവിത്രൻ, വി പി സന്ദീപ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top