27 September Sunday

വെള്ളപ്പൊക്കം, കടലാക്രമണം പെയ്‌തിറങ്ങി പേമാരി

സ്വന്തം ലേഖികUpdated: Saturday Aug 8, 2020

വളയം ചെറുമോത്ത്‌ വെള്ളം കയറിയ വീട്ടിലുള്ള താമസക്കാരെ ജാതിയേരി‐ ചെറുമോത്ത്‌ റോഡിലൂടെ തോണിയിൽ രക്ഷപ്പെടുത്തുന്നു

കോഴിക്കോട്‌ 
പേമാരി കനത്തതോടെ വെള്ളപ്പൊക്കത്തിൽ മുങ്ങി നാടും നഗരവും. നിരവധി വീടുകളിൽ വെള്ളം കയറി. ഏഴ്‌  ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കടലാക്രമണവും രൂക്ഷമായി. വയനാട്‌ ചൂരൽമലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന്‌ ചാലിയാറിൽ മലവെള്ളപ്പാച്ചിൽ. മലയോരത്തും കനത്ത മഴ തുടരുന്നു. 
കടലാക്രമണത്തെ തുടർന്ന്‌ കടലുണ്ടിയിൽ നിരവധി വീടുകളിലാണ്‌ വെള്ളം കയറിയത്‌. കഴിഞ്ഞദിവസം വെള്ളം കയറിയ ചെറുവണ്ണൂർ, പരുത്തിപ്പാറ മേഖലയിൽ നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ദുരിതമൊഴിഞ്ഞില്ല. മലയോരത്ത് മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ നഷ്ടങ്ങളില്ല. മുൻകരുതലായി കോടഞ്ചേരി ചെമ്പുകടവിലെ വെണ്ടേക്കുംചാൽ കോളനിയിലെ 30 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഇരുവഴിഞ്ഞി പുഴയും ചാലിയാറും ചെറുപുഴയും ചാലിപ്പുഴയും നിറഞ്ഞൊഴുകുകയാണ്. കാരശേരി പഞ്ചായത്തിലെ കാരശേരി, കുമാരനെല്ലൂർ, ചോണാട് പ്രദേശങ്ങളിൽ വെള്ളം കയറി.
തിരുവമ്പാടിയിലെ മുത്തപ്പൻപുഴയിൽ ഏഴ് കുടുംബങ്ങളെ മാറ്റി. കൊടിയത്തൂരിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ഏതാനും കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കാരശേരി പഞ്ചായത്തിലെ കാരശേരി, കുമാരനെല്ലൂർ, ചോണാട് പ്രദേശങ്ങളിൽനിന്ന് അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മാവൂരിൽ മൂന്ന്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നല്ലളത്തും ക്യാമ്പ്‌ ആരംഭിച്ചു. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top