27 September Sunday

നിരീക്ഷണത്തില്‍ 13,463 പേര്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
കോഴിക്കോട്
പുതുതായെത്തിയ 484 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13,463 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 80,215 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 865 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 256 പേര്‍ മെഡിക്കല്‍ കോളേജിലും 98 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലും 104 പേര്‍ എന്‍ഐടി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌.
109 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 120 പേര്‍ എന്‍ഐടി മെഗാ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 86 പേര്‍ മണിയൂര്‍ നവോദയ എഫ്എല്‍ടിസിയിലും 92 പേര്‍ എഡബ്ല്യുഎച്ച് എഫ്എല്‍ടിസിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 81 പേര്‍ ഡിസ്ചാര്‍ജായി.
വെള്ളിയാഴ്ച 3336 സ്രവ സാമ്പിള്‍ പരിശോധനക്കയച്ചു. ആകെ 81228 സാമ്പിളുകള്‍  പരിശോധനക്ക്‌ അയച്ചതില്‍ 77,969 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 76,019 എണ്ണം നെഗറ്റീവാണ്. 3259 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ആകെ 3235  പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top