20 November Wednesday

മാനന്തവാടിയിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
മാനന്തവാടി 
മാനന്തവാടിയിൽ താഴ്‌ന്ന  പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷിണിയിൽ. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി  ഗതാഗതം സ്തംഭിച്ചു. രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുനെല്ലി നിട്ടറ കോളനിയിലുള്ളവരെ സമീപത്തെ ഡിടിപിസിയുടെ ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പേരിയ കൈപ്പഞ്ചേരി കോളനിയിലെ എട്ട് കുടുംബങ്ങളെ ആലാറ്റിൽ നിർമ്മല എൽപി സ്കൂളിലേക്ക്‌ മാറ്റി.  ഒരു വർഷമായി അയിനിക്കൽ കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് കൂടുതൽ പേരേ മാറ്റി. വാളാട് അമ്പലകുന്ന്, കല്ലോടി കമ്മോം, കാട്ടിക്കുളം രണ്ടാം ഗേറ്റ്, കാട്ടിക്കുളം 55, വാളാട് ഹൈസ്ക്കൂൾ, മാനന്തവാടി മിനി സിവിൽ സ്റ്റേഷൻ റോഡ്, കോൺവെന്റ് കുന്ന്, എന്നിവിടങ്ങളിൽ മരം വീണ് ഗതാഗത തടസമുണ്ടായി. കമ്മന–-കരിന്തിരിക്കടവ് ബംഗ്ലാവ് കുന്ന് റോഡ് ഇടിഞ്ഞ് പുഴയിലേക്ക് തള്ളി. പ്രദേശത്തെ വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ബംഗ്ലാവ് കുന്നിലുള്ള 40 വീട്ടിലേക്കുള്ള ജലനിധിയുടെ പൈപ്പടക്കം പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നതിനാൽ കുടിവെള്ള വിതരണം നിലച്ചിട്ടുണ്ട്. 50 മീറ്ററോളം ദൂരത്തിൽ മണ്ണിടിഞ്ഞിട്ടുണ്ട്‌.
 എടവക അഗ്രഹാരം റോഡിൽ വെള്ളം കയറി. വാളാട് പുന്നശ്ശേരി കോളനി റോഡിൽ വെള്ളം കയറി പ്രദേശം ഒറ്റപ്പെട്ടു. വള്ളിയൂർക്കാവ് റോഡിലും വെള്ളം കയറി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top