26 March Sunday

വളർച്ചയിലേക്ക്‌ കുതിച്ച്‌ കോട്ടൺ മിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

തിരുവണ്ണൂർ കോട്ടൺമിൽ 
(ഫയൽ ചിത്രം)

 കോഴിക്കോട്‌ 

സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങിൽ വളർച്ചയിലേക്ക്‌ കുതിക്കുന്ന തിരുവണ്ണൂർ കോട്ടൺ മിൽ യൂണിയനുകളുടെ ഹിതപരിശോധനയ്‌ക്ക്‌ ഒരുങ്ങുന്നു. ഒമ്പതിനാണ്‌ ഹിതപരിശോധന. 
2003ൽ യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ കമ്പനി ഇന്ന്‌ വളർച്ചയുടെ പാതയിലാണ്‌. 2006ൽ അധികാരത്തിൽ വന്ന ഇടതുസർക്കാരാണ്‌ സിഐടിയു നടത്തിയ സമരത്തിന്റെ ഫലമായി മില്ല് തുറന്നത്‌. നവീകരണത്തിന്  36 കോടി രൂപയും അനുവദിച്ചു.  എളമരം കരീം വ്യവസായമന്ത്രിയായപ്പോഴാണ്‌  മില്ല് നവീകരണം തുടങ്ങിയത്‌. ഏറ്റവും മികച്ച നൂലുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ആധുനിക യന്ത്രങ്ങളാണ് അന്നവിടെ സ്ഥാപിച്ചത്. ഉൽപ്പാദനശേഷി 25,344 സ്പിൻഡലായി വർധിപ്പിച്ചു. ദിവസം നാലായിരത്തിലേറെ കി.ഗ്രാം നൂൽ  ഉൽപ്പാദിപ്പിക്കാനായി. 
എന്നാൽ 2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ വീണ്ടും മില്ലിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. തൊഴിലാളികളുടെ ഗ്രാറ്റിവിറ്റിയും ശമ്പളവും കുടിശ്ശികയായി. 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാർ ഗ്രാറ്റിവിറ്റി ഉൾപ്പെടെയുള്ള കുടിശ്ശിക കൊടുത്തുതീർത്തു. വർഷങ്ങളായി ജോലി ചെയ്തിരുന്ന 160 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി.
ഇപ്പോൾ അഞ്ചുകോടി രൂപ ചെലവഴിച്ച് അത്യാധുനിക മിഷനറിയായ ഓട്ടോക്കോണർ സ്ഥാപിക്കുന്നുണ്ട്‌. ഹിതപരിശോധനയിൽ കോട്ടൺമിൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വൻ വിജയം നേടുമെന്ന് യൂണിയൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top