കോഴിക്കോട്
കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ സീനിയർ മാനേജർ പണം തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് പണം ഉടനെ തിരികെനൽകണമെന്നാവശ്യപ്പെട്ട് സർക്കിൾ ഓഫീസിനുമുന്നിലും ബാങ്ക് ശാഖകൾക്ക് മുന്നിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉപരോധം തീർത്തു. ഗോവിന്ദപുരം സർക്കിൾ ഓഫീസിന് മുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ സി മോയിൻകുട്ടി അധ്യക്ഷനായി. പി ടി ആസാദ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ദാമോദരൻ, പി നിഖിൽ എന്നിവർ സംസാരിച്ചു.
കിഴക്കെ നടക്കാവിലെ എരഞ്ഞിപ്പാലം ശാഖക്ക് മുന്നിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി പി ദാസൻ ഉദ്ഘാടനംചെയ്തു. എൻസിപി ജില്ലാ കമ്മിറ്റിയംഗം കെ കരുണാകരൻ അധ്യക്ഷനായി. പി കിഷൻചന്ദ്, കൗൺസിലർ ഒ സദാശിവൻ എന്നിവർ സംസാരിച്ചു. സിപിഐ എം നോർത്ത് ഏരിയാ സെക്രട്ടറി കെ രതീഷ് സ്വാഗതം പറഞ്ഞു.
ലിങ്ക്റോഡ് ശാഖക്ക് മുന്നിൽ ഡെപ്യൂട്ടിചമേയർ സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനംചെയ്തു. കോർപറേഷൻ വികസന സമിതി ചെയർമാൻ പി കെ നാസർ അധ്യഷനായി. ബാബു പറശ്ശേരി, സി അബ്ദുറഹീം, മണലൊടി അസീസ്, ഷാജി, പി പി ഫിറോസ്, കെ എം ദിവാകരൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൽ രമേശൻ സ്വഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..