23 September Saturday

വേരുകൾ വിളിച്ചു; 
ദമ്മു ഉറ്റവർക്കരികെ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ദമ്മു അച്ഛൻ മുന്നയ്‌ക്കും ശിവനും ആശുപത്രി ജീവനക്കാർക്കുമൊപ്പം യാത്രയയപ്പ്‌ വേളയിൽ

കോഴിക്കോട് 
ഇരുപത്തിമൂന്നാം വയസ്സിലാണ്‌ മുന്നയ്‌ക്കും ഭാര്യക്കും മകൻ ദമ്മുവിനെ നഷ്ടമാകുന്നത്‌. മകൻ ജീവിച്ചിരിപ്പുണ്ടെന്നുപോലും തീർച്ചപ്പെടുത്താനാവാതെ 17 വർഷത്തെ കാത്തിരിപ്പ്‌. പ്രതീക്ഷ നേർത്തില്ലാതായപ്പോഴാണ്‌ കറ്റേ പൊലീസ്‌ സ്‌റ്റേഷനിൽനിന്ന്‌ വിളിയെത്തിയത്‌.  പ്രിയപ്പെട്ടവൻ അരികിലെത്തിയതിന്റെ ആഹ്ലാദത്തിലാണ്‌ മധ്യപ്രദേശ്‌ ശിവപുരിയിലെ മുന്നയുടെ വീട്‌. 17 വർഷമായി കോഴിക്കോട്‌ മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ദമ്മു സ്വന്തം നാട്ടിലേക്ക്‌ തിങ്കളാഴ്‌ച മടങ്ങി. 
ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന  ചെറുപ്പക്കാരനെ അജ്ഞാതരോഗിയായാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. പറയുന്നത്‌ തിരിച്ചറിയാൻ കഴിയാത്തതിനാലും ഓർമയില്ലാത്തതിനാലും ബന്ധുക്കളെ കണ്ടെത്താനുള്ള  വഴിയുമടഞ്ഞു.  ജീവകാരുണ്യ പ്രവർത്തകനായ എൻ ശിവനാണ്‌ കറ്റേ സ്‌റ്റേഷൻ മുഖേന ഒരുമാസത്തെ ശ്രമത്തിനൊടുവിൽ ബന്ധുക്കളെ കണ്ടെത്തിയത്‌. ദമ്മുവിനെ നാട്ടിലെത്തിക്കാൻ ദരിദ്ര കുടുംബത്തെ സഹായിച്ചത്‌ പൊലീസ് ഉദ്യോഗസ്ഥരാണ്. ഊഷ്മളമായ യാത്രയയപ്പും സാമ്പത്തികസഹായവും നൽകിയാണ്‌ തിങ്കളാഴ്ച അച്ഛൻ മുന്നക്കും അമർജിത്തിനുമൊപ്പം ദമ്മുവിനെ യാത്രയാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top