29 January Saturday
സൗദി അപകടം

നടുക്കം മാറാതെ ബേപ്പൂർ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
ബേപ്പൂർ
സൗദിയിൽ അഞ്ചംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കം മാറാതെ ബേപ്പൂർ. എല്ലാവരുടെയും മൃതദേഹം ചൊവ്വ നാട്ടിലെത്തിച്ചേക്കും. ആവശ്യമായ എല്ലാ രേഖകളും സൗദിയിൽ എത്തിച്ചു. അപകടത്തിൽ മരിച്ച പാണ്ടികശാലക്കണ്ടി മുഹമ്മദ് ജാബിറിന്റെ ബേപ്പൂർ ബിസി റോഡിന് സമീപത്തെ വീട്ടിലേക്ക് നിരവധി പേരെത്തി. മകനും മരുമകളും പേരക്കുട്ടികളും വിട്ടുപിരിഞ്ഞതിന്റെ വേദന താങ്ങാനാവാതെ തളർന്ന ജാബിറിന്റെ ബാപ്പ ആലിക്കോയ, ഉമ്മ അഫ്സത്ത് ഉൾപ്പെടെയുള്ളവരെ ആശ്വസിപ്പിക്കാനാകാതെ പകച്ചു നിൽക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.
വെള്ളി രാത്രിയാണ് സൗദി അൽറൈനിലുണ്ടായ വാഹനാപകടത്തിൽ ബേപ്പൂർ ബിസി റോഡ് ഗവ. എൽപി സ്കൂളിന് പിൻവശം മുഹമ്മദ് ജാബിർ (44), ഭാര്യ ശബ്ന (36), മക്കളായ മുഹമ്മദ് ലുത്ഫി (12), ലൈബ (8), സഹ (5) എന്നിവർ മരിച്ചത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സർക്കാരിന്റെയും നോർക്കയുടെയും സഹായത്തോടെ ഗൾഫിലെ വിവിധ സംഘടനകളും ബന്ധുക്കളും ശ്രമം നടത്തുകയാണ്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം കലക്ടർ എംബസിയും വിദേശകാര്യ മന്ത്രാലയവുമായി  ബന്ധപ്പെടുന്നുണ്ട്. 
 മേയർ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവൻ എംപി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനമറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top