20 October Sunday

ഓണം ഖാദിമേള: കലക്ടറേറ്റിൽ കൗണ്ടർ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019
കോഴിക്കോ‌ട്
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം ഖാദിമേള കലക്ടറേറ്റിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മേള  ഉദ്ഘാടനം ചെയ്തു.  കലക്ടർ എസ് സാംബശിവറാവു ആദ്യവില്പന നടത്തി.  രണ്ട് ദിവസങ്ങളിലായി നടക്കുന്ന  മേള വെള്ളിയാഴ്ച വൈകിട്ട്  സമാപിക്കും.  രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് മേള .  
ഖാദി ഉല്പന്നങ്ങളായ ഷർട്ടുകൾ, മുണ്ടുകൾ, കിടക്കവിരികൾ, തേൻ  തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ മേളയിലുണ്ട്‌.  ഉൽപ്പന്നങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുണ്ട്. ഓണം മെഗാ സമ്മാനപദ്ധതിയുടെ  ഭാഗമായി നറുക്കെടുപ്പിലൂടെ 10 പവൻ സ്വർണനാണയം ഒന്നാം സമ്മാനമായും അഞ്ച് പവൻ സ്വർണനാണയം രണ്ടാം സമ്മാനമായും  മൂന്നാം സമ്മാനമായി ഒരു പവൻ സ്വർണനാണയവും നൽകും.  ഖാദി ബോർഡ് മെമ്പർ കെ ലോഹ്യ അധ്യക്ഷനായി. പ്രോജക്ട് ഓഫീസർ ഷാജി ജേക്കബ്, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ ഷിബി, ജൂനിയർ സൂപ്രണ്ട് വി വി രാഘവൻ, വസന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top