27 May Wednesday

-ഒരാള്‍ക്ക് അസുഖം ഭേദമായി അഞ്ചുപേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
കോഴിക്കോട് 
ജില്ലയിൽ  അഞ്ചുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ നാലുപേർ നിസാമുദ്ദീനിൽനിന്ന്‌ വന്ന തബ്‌ലിഗ്‌ പ്രവർത്തകരും  ഒരാൾ ദുബായിൽനിന്ന്‌ എത്തിയതുമാണ്‌.
നിസാമുദ്ദീനിൽനിന്ന്‌ വന്നവരിൽ മൂന്നുപേർ മാർച്ച്‌ 22 ന്‌ നവയുഗ്‌ എക്‌സ്‌പ്രസിൽ ഒരുമിച്ചാണ്‌ കോഴിക്കോട്ട്‌  എത്തിയത്‌. പന്നിയങ്കര സ്വദേശിയായ 28കാരന്‍, പേരാമ്പ്ര സ്വദേശിയായ 20കാരന്‍, കുറ്റ്യാടി സ്വദേശിയായ 53 കാരൻ എന്നിവരാണവർ. മറ്റൊരാൾ കൊളത്തറ സ്വദേശിയായ 63 കാരനാണ്. ഇയാൾ  മാർച്ച് 15 ന് നിസാമുദ്ദീൻ- തിരുവനന്തപുരം എക്‌സ്‌പ്രസിലാണ് വന്നത്. മകന്റെ കാറിൽ വീട്ടിലേക്കുപോയി.നാലു പേരെയും ഏപ്രിൽ 3 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  
 നാദാപുരം സ്വദേശിയായ 56 കാരൻ മാർച്ച് 21 നാണ്‌ ദുബായിൽനിന്ന് നെടുമ്പാശേരി വഴി  കോഴിക്കോട്ടെ വീട്ടിലെത്തിയത്. നിരീക്ഷണത്തിലിരിക്കെ   രണ്ടിന്‌ ആംബുലൻസിൽ  പോയി നാദാപുരം ആശുപത്രിയിൽ ചികിത്സതേടി.  നാലിന്‌  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും നിരീക്ഷണത്തിലായിരുന്നതിനാൽ സമ്പർക്ക പട്ടികയിലുള്ളവർ പരിമിതമാണെന്നും എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും   കലക്ടർ അറിയിച്ചു.
മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയായ ഒരാൾ ഞായറാഴ്‌ച ആശുപത്രി വിട്ടു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. 9 പേരാണ്‌ കോഴിക്കോട്‌ ജില്ലക്കാർ. മറ്റ്‌ രണ്ടുപേർ കാസർകോട്‌, കണ്ണൂർ ജില്ലക്കാരാണ്. നിസാമുദ്ദീന്‍ ജമാഅത്തുമായി ബന്ധപ്പെട്ട 13 പേരാണ് കോഴിക്കോട്ട്‌ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരിൽ 9 പേരുടെ ഫലം നെഗറ്റീവാണ്. നാല് പേരുടെ ഫലമാണ്‌ പോസിറ്റീവായത്.15 സ്രവസാമ്പിൾ ഞായറാഴ്‌ച പരിശോധനക്കയച്ചു. 356 സാമ്പിൾ പരിശോധനക്ക്‌ അയച്ചതിൽ 334 എണ്ണത്തിന്റെ ഫലം  ലഭിച്ചു. 319 എണ്ണം നെഗറ്റീവാണ്‌. 22  പേരുടെ ഫലം ലഭിക്കാനുണ്ട്. 
ജില്ലയിൽ ആകെ 21,934 പേർ നിരീക്ഷണത്തിൽ ന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 33 പേരും ബീച്ച് ആശുപത്രിയിൽ ഒരാളും ഉൾപ്പെടെ ആകെ 34 പേർ ആശുപത്രി നിരീക്ഷണത്തിലുണ്ട്. 12 പേർ ഞായറാഴ്‌ച പുതുതായി ആശുപത്രിയിൽ എത്തിയവരാണ്. 10 പേരെ മെഡിക്കൽ കോളേജിൽനിന്ന്  ഡിസ്ചാർജ്‌ ചെയ്തു.

 

പ്രധാന വാർത്തകൾ
 Top