21 July Sunday
അജ്ഞാത ജീവിയുടെ ആക്രമണം

പശുക്കിടാവ് ചത്തു

സ്വന്തം ലേഖകൻUpdated: Saturday Apr 6, 2019
നാദാപുരം
കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു. കുമ്മങ്കോട് അഹമ്മദ് മുക്കിലെ തെറ്റത്ത് മറിയത്തിന്റെ പശുക്കിടാവിനെയാണ്  അജ്ഞാത ജീവി കൊന്നത‌്.
കുറച്ചുദിവസങ്ങളിലായി അരൂർ, പെരുമുണ്ടച്ചേരി ഭാഗങ്ങളിൽ അജ്ഞാത ജീവി  ആടുകളെയും കോഴികളെയും കൊന്നിരുന്നു.
കുമ്മങ്കോട് ഭാഗത്തും അജ്ഞാത ജീവിയുടെ ശല്യം വന്നതോടെ നാട്ടുകാർ ഭീതിയിലാണ്. ചൊവ്വാഴ്ച രാത്രി ബൈക്കിൽ വരികയായിരുന്ന  തണ്ണീർപന്തൽ സ്വദേശി പൂച്ചയേക്കാൾ വലിപ്പമുള്ള കുറുനരിയെപോലുള്ള ഒരു ജീവിയെ കണ്ടതായി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top