25 January Saturday

എൻആർഇജി വർക്കേഴ്സ് യൂണിയൻ ജാഥകള്‍ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

 പേരാമ്പ്ര 

വിവിധ ആവശ്യങ്ങളുയർത്തി എൻആർഇജി വർക്കേഴ്സ് യൂണിയൻ 10ന് രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും നടത്തുന്ന മാർച്ചിന് മുന്നോടിയായി നടത്തിയ വടക്കൻ, െത്ക്കൻ മേഖലാ ജാഥകൾ സമാപിച്ചു. കെ ചന്ദ്രൻ നയിക്കുന്ന   വടക്കൻ മേഖലാ ജാഥ പേരാമ്പ്ര ഏരിയയിലെ പാലേരി, പേരാമ്പ്ര, മേപ്പയൂർ എന്നിവിടങ്ങളിലെ ഉജ്വല സ്വീകരണങ്ങൾക്കു ശേഷമാണ് കായണ്ണയിൽ സമാ
പിച്ചത്‌. 
   ജാഥാലീഡർ കെ ചന്ദ്രനു പുറമെ എം ലക്ഷ്മി, പി ശ്രീധരൻ, കെ വി കുഞ്ഞിക്കണ്ണൻ, ഇ ശ്രീജയ, സി കെ പ്രദീപ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കായണ്ണയിലെ സമാപന പൊതുയോഗത്തിൽ സുധ സുനീതൻ അധ്യക്ഷയായി. കെ ചന്ദ്രൻ, എം ലക്ഷ്മി, പി ശ്രീധരൻ എന്നിവർ സംസാരിച്ചു. എ എം രാമചന്ദ്രൻ സ്വാഗതം 
പറഞ്ഞു.
കെ പി ചന്ദ്രി നയിക്കുന്ന തെക്കൻ മേഖലാജാഥ ബുധനാഴ്ച  ബാലുശേരി, പനങ്ങാട്, നന്മണ്ട, ചേളന്നൂർ, നരിക്കുനി, കക്കോടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പറമ്പത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലീഡർ കെ പി ചന്ദ്രി, ഡെപ്യുട്ടി ലീഡർ സുജാത, പൈലറ്റ് ബാബു, മാനേജർ കെ ഇ രാജഗോപാലൻ, ജോണി ഇടശ്ശേരി, സുഭാഷിണി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top