01 October Saturday

2 വയസ്സുകാരന്റെ തലയിൽ 
പാത്രം കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022
കോഴിക്കോട്‌
കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ അലൂമിനിയം പാത്രം അഗ്‌നിരക്ഷാസേന മുറിച്ചുമാറ്റി. 
കുതിരവട്ടം വെളുത്തേടത്ത്‌ ഹൗസിൽ സജീവ്‌ കുമാറിന്റെ മകൻ അമർനാഥിന്റെ തലയിലാണ്‌  പാത്രം കുടുങ്ങിയത്‌. 
ഉടൻ അയൽവാസികളായ വിബീഷ്, പ്രതീഷ് എന്നിവർ കുഞ്ഞിനെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചു. സേനാംഗങ്ങൾ  ഷിയേഴ്സ് ഉപകരണംകൊണ്ട്‌ പാത്രം മുറിച്ചുമാറ്റുകയായിരുന്നു. 
അസി. സ്റ്റേഷൻ ഓഫീസർ സുനിൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ സജിലൻ, ഇ എം റഫീഖ്, ശിവദാസൻ, കെ എം ജിഗേഷ്, പി അനൂപ്, സി പി ബിനീഷ്, പി രാഹുൽ എന്നിവർ ചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top