14 May Friday

ലോക്‌ഡൗണിന്‌ സമാനം

സ്വന്തം ലേഖികUpdated: Wednesday May 5, 2021

തിരക്കൊഴിഞ്ഞ കോഴിക്കോട് മിഠായിത്തെരുവ്

കോഴിക്കോട്‌
   കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ  കർശന നിയന്ത്രണം. ലോക്‌ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളാണ്‌ ഒമ്പതുവരെ ഏർപ്പെടുത്തിയത്‌.  അവശ്യ സർവീസുകളൊഴികെ മറ്റൊന്നും അനുവദിക്കുന്നില്ല. നഗര﹣- ഗ്രാമ മേഖലകളിൽ പ്രോട്ടോകോൾ ലംഘനം കണ്ടെത്താനായി പൊലീസ്‌ പരിശോധന കർശനമാക്കി.
    അത്യാവശ്യമില്ലാതെ പുറത്തിറങ്ങിയവരെ  പൊലീസ്‌ പലയിടത്തും മടക്കിയയച്ചു.  മുഴുവൻ ഭാഗങ്ങളിലും  രാവിലെ മുതൽ പൊലീസ് പരിശോധനയുണ്ടായിരുന്നു. ദേശീയ, സംസ്ഥാന, ജില്ലാ പാതകളിൽ  പിക്കറ്റുകൾ സ്ഥാപിച്ച്‌  വാഹന പരിശോധന നടത്തി. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും നിയന്ത്രണങ്ങൾ ലംഘിക്കുന്നതും തടയാൻ സെക്ടറൽ മജിസ്ട്രേട്ടുമാരും  രംഗത്തിറങ്ങി.  
    മാസ്‌ക്‌ ധരിക്കാതിരിക്കൽ, കൂട്ടം കൂടൽ തുടങ്ങിയ വിഭാഗങ്ങളിൽ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. നഗരത്തിൽ മാളുകൾ, വലിയ സ്ഥാപനങ്ങൾ, സെൻട്രൽ മാർക്കറ്റ്‌ തുടങ്ങിയവ   നിയന്ത്രണങ്ങളോടെ  പ്രവർത്തിച്ചു. സെൻട്രൽ മാർക്കറ്റിന്റെ സമയം പുലർച്ചെ മുതൽ  പകൽ മൂന്ന്‌ വരെയാക്കി. ദിവസം  പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 10 ആക്കി. തൊഴിലാളികൾക്ക്‌ പരിശോധന, സ്‌ക്രീനിങ് എന്നിവ  നടപ്പാക്കുന്നു. 
   ഹോട്ടലുകളിൽ പാഴ്‌സൽ  മാത്രമേ അനുവദിക്കുന്നുള്ളൂ. രാത്രി ഒമ്പതിനകം എല്ലാ കടകളും അടയ്‌ക്കണം. പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളിൽ   നിയന്ത്രണം ലംഘിക്കുന്നുണ്ടോയെന്ന് സെക്ടറൽ മജിസിട്രേട്ടുമാർ പരിശോധിക്കും. ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നമ്മുടെ കോഴിക്കോട്‌ ആപ്പിലൂടെ ജില്ലാ ഭരണകേന്ദ്രത്തെ അറിയിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top