28 May Thursday

എം കെ മുനീറിന്റെ പ്രസ്താവന വസ്തുതാവിരുദ്ധം

കൊയിലാണ്ടിUpdated: Sunday Apr 5, 2020
കോവിഡിന്റെ പേരിൽ കൊയിലാണ്ടിയിലെ എംഎസ്എഫ് നേതാവ് സ്വന്തം അക്കൗണ്ടിലേക്ക് പണം ശേഖരിച്ച നടപടിയുമായി ബന്ധപ്പെട്ട് എം കെ മുനീർ എംഎൽഎ നഗരസഭക്കെതിരെ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന്‌   ചെയർമാൻ കെ സത്യൻ പറഞ്ഞു. പണം പിരിച്ച് ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ ആർആർടിയോ നഗരസഭയോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. വാർഡ് ആർആർടി അംഗം പോലുമല്ലാത്ത ഒരാളുടെ അക്കൗണ്ടിലൂടെ പണം ശേഖരിച്ചത് നിയമവിരുദ്ധമാണ്. ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യാൻ കൗൺസിലർമാർ ഉൾപ്പെടെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നഗരസഭയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മുനീർ എംഎൽഎയുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്നും  ചെയർമാൻ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top