20 September Sunday

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഭരണം യുഡിഎഫിന്‌ നഷ്‌ടമാകും; അവിശ്വാസത്തിന്‌ മുമ്പേ പ്രസിഡന്റ്‌ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

കുന്നമംഗലം > കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബുധനാഴ്ച ചർച്ചക്കെടുക്കാനിരിക്കെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വിജി മുപ്രമ്മൽ രാജിവച്ചു. ചൊവ്വാഴ്ച പകൽ ഒന്നരയോടെ  സെക്രട്ടറിയുടെ ചാർജ്‌ വഹിക്കുന്ന ഹംസക്ക് മുമ്പാകെയാണ് രാജിനൽകിയത്.

വൈസ് പ്രസിഡന്റ്‌ കെ ശിവദാസൻ നായർ ഉൾപ്പെടെ എൽഡിഎഫിലെ 10 അംഗങ്ങൾ ഒപ്പിട്ടാണ്‌ അവിശ്വാസ പ്രമേയം നൽകിയത്‌. വൈസ് പ്രസിഡന്റ്‌ കെ ശിവദാസൻ നായർക്കെതിരെ പ്രസിഡന്റ്‌ വിജി മുപ്രമ്മൽ അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടിരുന്നു. എൽജെഡി അംഗമായ വൈസ് പ്രസിഡന്റ്‌ ശിവദാസൻ നായർ എൽഡിഎഫിന്റെ ഭാഗമായതോടെയാണ്‌  അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ഇതോടെ 19 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10ഉം യുഡിഎഫിന് ഒമ്പതും അംഗങ്ങളായി.

ബുധനാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് പൂർണമായും ബോധ്യമായതോടെ ഗത്യന്തരമില്ലാതെയാണ് വിജി മുപ്രമ്മൽ രാജിവച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top