27 January Monday

കാലംതെറ്റി മഴ; ചങ്കിടിപ്പോടെ നെൽ കർഷകർ

സ്വന്തം ലേഖകൻUpdated: Wednesday Dec 4, 2019

 

ബാലുശേരി
കാലം തെറ്റിയ മഴയിൽ ചങ്കിടിക്കുന്നത്‌ നെൽക്കർഷകർക്ക്‌. വിളയാറായ മകരംനെല്ല് മഴയിൽ തണ്ടൊടിഞ്ഞ് നിലത്തുവീണ്‌ നശിക്കുകയാണ്‌. സാധാരണ വൃശ്ചികത്തിലാണ് കതിർ വരുന്നത്. കതിർ വരുന്ന സമയത്ത് മഴ പെയ്യുന്നത് നെല്ല് പതിരായിപ്പോകുമെന്ന് പാരമ്പര്യ കർഷകർ പറയുന്നു. ദിവസങ്ങളായി പെയ്യുന്ന മഴയിൽ നെല്ല് വയലിൽ ചാഞ്ഞുകിടക്കുകയാണ്. 
ബാലുശേരികോട്ട നടവയൽ, കാവുന്തറ വയൽ, വാകയാട് വയൽ തുടങ്ങി നിരവധി പ്രദേശങ്ങളിലെ നെൽകൃഷിയാണ്‌ നശിക്കുന്നത്‌.  പ്രളയകാലത്ത് വെള്ളം കയറി പലരുടെയും കൃഷി നശിച്ചിരുന്നു. ബാക്കിയായ കൃഷിയാണ് കാലം തെറ്റി വന്ന മഴയും ചതിച്ചത്. സ്വയം സഹായ സംഘങ്ങൾ, ഫാർമേഴ്സ് ക്ലബ്ബുകൾ തുടങ്ങി പരമ്പരാഗതമായി നെൽകൃഷി ചെയ്തവരും ആശങ്കയിലാണ്. പലരും വായ്പയെടുത്ത് കൃഷിയിറക്കിയവരാണ്. ഇനിയും മഴ തുടർന്നാൽ കൊയ്തെടുക്കാനുണ്ടാകില്ലെന്നാണ് കർഷകർ പറയുന്നത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top