22 September Tuesday

പോസിറ്റീവ്‌ 33 രോഗമുക്തി 26

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

കോഴിക്കോട്‌
ജില്ലയിൽ തിങ്കളാഴ്‌ച ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 33 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 29 പേർക്കും സമ്പർക്കം വഴിയാണ്‌ രോഗം. വിദേശത്തുനിന്ന് എത്തിയ രണ്ടുപേരിലാണ്‌ വൈറസ്‌ ബാധ. ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകളുമുണ്ട്‌. അതേസമയം കോഴിക്കോട് എഫ്എൽടിസി, മെഡിക്കൽ കോളേജ്, എൻഐടി എഫ്എൽടിസികളിൽ ചികിത്സയിലായിരുന്ന 26 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  
ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. 180 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്‌‌.  ശേഷിക്കുന്നവർ എഫ്‌എൽടിസികളിലും സ്വകാര്യ ആശുപത്രികളിലുമുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top