06 December Friday

ചിൽഡ്രൻ ആൻഡ‌് പൊലീസ‌് പദ്ധതി: പരിശീലന പരിപാടി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
വടകര
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനും കേരള പൊലീസ് ആരംഭിച്ച ചിൽഡ്രൻ ആൻഡ‌് പൊലീസ‌് (കേ‌പ‌്) പദ്ധതിയുടെ മൂന്നാംഘട്ട പരിശീലന പരിപാടിക്ക് റൂറൽ ജില്ലയിൽ തുടക്കമായി. കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗഹാർദപൂർണവും സമയബന്ധിതവും ഫലപ്രദവുമായ സേവനങ്ങൾ ഉറപ്പുവരുന്ന ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 
പരിശീലന പരിപാടി ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ ഉദ‌്ഘാടനം ചെയ്തു. വടകര ഡിവൈഎസ‌്‌പി പ്രിൻസ് എബ്രഹാം അധ്യക്ഷനായി. ഡോ. ശശികുമാർ പുറമേരി, കെ രാജൻ, അഷ‌്റഫ് കാവിൽ, പ്രസീൻ എന്നിവർ ക്ലാസെടുത്തു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ‌്‌പി കെ ഇസ്മായിൽ, കേപ‌് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ കെ എസ് ഷാജി, എഎസ്ഐ  രമേശൻ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്റ്റേഷനിലേയും പൊലീസ് ഉദ്യോഗസ്ഥർക്കാണ‌് പരിശീലനം സംഘടിപ്പിച്ചത്. കുറ്റ്യാടി, അത്തോളി, കാക്കൂർ പൊലീസ് സ്റ്റേഷനുകളിലാണ് നിലവിൽ പദ്ധതി നടപ്പിലാക്കിയത്. അടുത്തുതന്നെ മറ്റു പൊലീസ് സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കും.
പ്രധാന വാർത്തകൾ
 Top