20 April Tuesday
സാമ്പത്തിക ക്രമക്കേട്

ചോദ്യംചെയ്തയാൾക്ക് മർദനമേറ്റതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
 
വടകര
മുട്ടുങ്ങൽ കെ കെ ജുമുഅത്ത് പള്ളി നിർമാണ കമ്മിറ്റിയുടെ പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേട് ചോദ്യംചെയ്തയാൾക്ക് മർദനമേറ്റതായി പരാതി. പള്ളിക്കമ്മിറ്റി അംഗം മുട്ടുങ്ങൽ വെസ്റ്റിലെ രാമത്ത് താമസിക്കും ശങ്കരന്റെതാഴ ആരിഫിനാണ് മർദനമേറ്റത്. നിർമാണ കമ്മിറ്റി ചെയർമാൻ സി പി അബൂബക്കറുമായി സംസാരിച്ചുകൊണ്ടിരിക്കെ അബൂബക്കറിന്റെ ജ്യേഷ്ഠൻ മുസ്തഫ ടോർച്ച് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന്   ആരിഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.  കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. 28ന് രാത്രി ഒമ്പതിന് പള്ളിമുറ്റത്തായിരുന്നു സംഭവം. സി പി അബൂബക്കർ ഹാജി ചെയർമാനും സി കെ ഹംസ സെക്രട്ടറിയും വി ടി ഉസ്മാൻ ട്രഷററുമായ പള്ളി നിർമാണ കമ്മറ്റി മതപ്രഭാഷണം സംഘടിപ്പിച്ച് ലക്ഷങ്ങൾ സംഭാവന സ്വീകരിച്ചിരുന്നു. വിശ്വാസികളിൽനിന്നും വൻതുക പിരിച്ചെടുത്തു. എന്നാൽ ഇതുവരെ നിർമാണ പ്രവൃത്തി നടത്തുകയോ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല.  2019 ജൂൺ 11 ന് ഭാരവാഹികളുടെപേരിൽ പ്രദേശത്തെ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയിൽനിന്ന്‌ സെക്രട്ടറി അറിയാതെ ചെയർമാനും ട്രഷററുംകൂടി എട്ടുലക്ഷം രൂപ  പിൻവലിച്ചു.  ഇക്കാര്യം സെക്രട്ടറി നിർമാണ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അഴിമതി പുറത്തറിഞ്ഞത്.  പിരിച്ചെടുത്ത മുഴുവൻ തുകയും പള്ളിക്കമ്മിറ്റിക്ക് കൈമാറണമെന്നും സാമ്പത്തിക തട്ടിപ്പിന്റെ കണക്ക് വെളിപ്പെടുത്തണമെന്നും ആരിഫ്   ആവശ്യപ്പെട്ടു. പൊലീസിൽ പരാതിയുംനൽകി. വാർത്താ സമ്മേളനത്തിൽ ഉസ്മാൻ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top