കോഴിക്കോട്
സിഐടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) കോഴിക്കോട്–-വയനാട് മേഖലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. ചെറൂട്ടിറോഡ് ഗാന്ധി ഗൃഹത്തിൽ ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്തു. കെബിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബൈജു, ഖാദി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പി കെ രാജൻ, കെബിഇഎ സംസ്ഥാന സെക്രട്ടറി പി പ്രകാശൻ, വി വി രാഘവൻ, കെ ഷിബി, കെ കെ അരവിന്ദാക്ഷൻ, കെ സത്യഭാമ എന്നിവർ സംസാരിച്ചു. മുൻകാല ഖാദി പ്രവർത്തകരെ ആദരിച്ചു. കെ ശോഭ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി കെ ഷിബിൻ സ്വാഗതവും വയനാട് സബ് കമ്മിറ്റി കൺവീനർ ഷൈജു അബ്രഹാം നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..