പയ്യോളി
സർഗാലയയിൽ ദേശീയ ചുവർ ചിത്ര ക്യാമ്പ് തുടങ്ങി. ഒമ്പതു വരെയുള്ള വർതിക 2022 ഒന്നാം സീസൺ ചരിത്രകാരനും എഴുത്തുകാരനുമായ കെ കെ മാരാർ ഉദ്ഘാടനം ചെയ്തു. സർഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി പി ഭാസ്കരൻ അധ്യക്ഷനായി. ഫിലിം ആർട്ട് ഡയറക്ടർ സന്തോഷ് ചിറക്കര, പി നവീൻ കുമാർ , അശോക് കുമാർ , കെ കെ ശിവദാസൻ, ക്യാമ്പ് ക്യുറേറ്റർ കെ എ റജീന എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ ടി കെ രാജേഷ് സ്വാഗതവും ഹോസ്പിറ്റാലിറ്റി മാനേജർ എം ടി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..