14 December Saturday

സ്ത്രീകൾക്കും കുട്ടികൾക്കും പരാതി രേഖപ്പെടുത്താൻ അഴിയൂരിൽ പിങ്ക്ബോക‌്സ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019
വടകര
സ്ത്രീകൾക്കും കുട്ടികൾക്കും പരാതികൾ രേഖപ്പെടുത്തുവാനും സ്വകാര്യത ഉറപ്പുവരുത്തി അവ പരിഹരിക്കാനുമായി അഴിയൂർ പഞ്ചായത്തിൽ പിങ്ക്ബോക‌്സ‌് സ്ഥാപിച്ചു. 
പഞ്ചായത്ത് പ്രസിഡന്റ‌്, വൈസ് പ്രസിഡന്റ‌്, ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മറ്റി ചെയർപേഴ്സൺ, പഞ്ചായത്ത് സെക്രട്ടറി, ഐസിഡിഎസ് സൂപ്പർവൈസർ എന്നിവരടങ്ങിയ കമ്മറ്റി എല്ലാമാസവും പിങ്ക്ബോക‌്സ‌് തുറന്ന് പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൺ സുധ മാളിയേക്കലിന് പിങ്ക്ബോക‌്സ‌് നൽകി സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. എം എസ് താര ഉദ‌്ഘാടനം നിർവഹിച്ചു.  
അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ‌് ഇ ടി അയ്യൂബ്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ‌് പി വി കവിത, ചോറോട് പഞ്ചായത്ത് പ്രസിഡന്റ‌്  വിജില അമ്പലത്തിൽ, അഴിയൂർ പഞ്ചായത്ത് വൈസ‌് സിഡണ്ട് റീന രയരോത്ത്, പഞ്ചായത്ത് സിക്രട്ടറി ടി ഷാഹുൽഹമീദ്, ഐസിഡിഎസ് സുപ്പർവൈസർ ഷീജ എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശശികല ജാഗ്രത പദ്ധതി ആക‌്ഷൻ പ്ലാൻ അവതരിപ്പിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top