16 July Thursday

രാമനാട്ടുകര നഗരസഭാ ഉപാധ്യക്ഷ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
രാമനാട്ടുകര 
അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ വിളിച്ച കൗൺസിൽ യോഗം തുടങ്ങാൻ അഞ്ചു മിനുട്ട്‌  ശേഷിക്കെ രാമനാട്ടുകര നഗരസഭാ ഉപാധ്യക്ഷ പി കെ സജ്ന രാജിവച്ചു. എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടും സ്ഥാനമൊഴിയാതെ നിന്ന ഇവര്‍ പദവിയിൽ നിന്നും പുറത്താക്കപ്പെടുമെന്നായപ്പോൾ രാജി വെയ്ക്കുകയായിരുന്നു. 
എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച സജ്ന, ഭരണമവസാനിക്കാറായപ്പോൾ കോൺഗ്രസിനൊപ്പം നിന്ന് പ്രവർത്തിക്കുകയായിരുന്നു.
അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി ചൊവ്വാഴ്ച പകൽ 11ന് മുനിസിപ്പൽ റീജിയണൽ ജോയിന്റ് ഡയറക്ടർ വിളിച്ച പ്രത്യേക കൗൺസിൽ യോഗം തുടങ്ങാനിരിക്കെ 10.50നാണ്  മുനിസിപ്പൽ സെക്രട്ടറിയ്ക്ക് രാജിക്കത്ത് നൽകിയത്. ഇതു ക്രമപ്രകാരമല്ലാത്തതിനാൽ 10.55ന് രണ്ടാമതും രാജി സമർപ്പിച്ചു. ഇത് യോഗത്തിൽ ആർജെഡി വായിച്ചു. തുടർന്ന് യോഗം അവസാനിപ്പിച്ചു. യോഗത്തില്‍ പ്രതിപക്ഷമായ യുഡിഎഫ് പങ്കെടുത്തിരുന്നില്ല. എൽഡിഎഫിലെ 16 അംഗങ്ങളും പങ്കെടുത്തിരുന്നതിനാൽ അവിശ്വാസ പ്രമേയം പാസാകുമെന്നുറപ്പായിരുന്നു.
 യുഡിഎഫിലെ തർക്കം രൂക്ഷമായതിനാല്‍ കൂടുതൽ നാണക്കേടൊഴിവാക്കാൻ വേണ്ടിയാണ് സജ്ന രാജി നൽകിയത്.  
സിപിഐ സ്വതന്ത്രയായി മുപ്പത്തിഒന്നാം ഡിവിഷനിൽ ലീഗിനെതിരെ മത്സരിച്ച് ജയിച്ചാണ് ഉപാധ്യക്ഷയായത്. കഴിഞ്ഞ ആറുമാസത്തോളമായി ഇവർ കോൺഗ്രസിലെ ഒരു വിഭാഗത്തിനൊപ്പമാണ്. നിലവിൽ എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ 15 സിപിഐ - എം അംഗങ്ങളും ഒരു സിപിഐ അംഗവുമടക്കം 16 പേരാണ് ഭരണപക്ഷത്തുള്ളത്.യുഡിഎഫിന് സജ്നയടക്കം 15 കൗൺസിലർമാരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top