17 January Friday

മണപ്പുറം ഫിനാൻസിൽ 48 മണിക്കൂർ പണിമുടക്കും

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019
കോഴിക്കോട്‌ 
23, 24 തിയ്യതികളിലായി 48 മണിക്കൂർ പണിമുടക്കാൻ നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ  (സിഐടിയു) മണപ്പുറം ഫിനാൻസ് യൂണിറ്റ് പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. 487 ശാഖകളിലെ ജീവനക്കാർ  പണിമുടക്കും.  പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായ  സ്ഥലംമാറ്റങ്ങൾ പിൻവലിക്കുക, ജോലി സമയം എട്ടു മണിക്കൂറാക്കുക, ശമ്പള വർധന നടപ്പാക്കുക, മാനേജ്മെന്റിന്റെ  തൊഴിൽ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌.
 കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ  ചേർന്ന കൺവൻഷൻ സിഐടിയു  സംസ്ഥാന സെക്രട്ടറി  കെ എൻ ഗോപിനാഫ്‌ ഉദ്ഘാടനംചെയ്തു.  മണപ്പുറം ഫിനാൻസ് യൂണിറ്റ് സംസ്ഥാന പ്രസിഡന്റ്‌ ടി കെ വിനീഷ് അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി സി സി രതീഷ് സംസാരിച്ചു.  
ശരത്ത് സുകുമാരൻ സ്വാഗതവും എസ് ദീപ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top