15 October Tuesday

മൂന്നിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
കോഴിക്കോട്‌ 
ജില്ലയിൽ മൂന്നിടങ്ങളിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌. മേലടി ബ്ലോക്കിലെ തിക്കോടി ഡിവിഷൻ, കുന്നമംഗലം ബ്ലോക്കിലെ പൂവാട്ട്‌പറമ്പ്‌ ഡിവിഷൻ, കോട്ടൂർ പഞ്ചായത്തിലെ 17ാം വാർഡ്‌(പടിയക്കണ്ടി) എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌.  
തിക്കോടി ഡിവിഷനിൽ അംഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി വി കൈരളിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന്‌ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.  സിപിഐ എം പാലൂർ ബ്രാഞ്ച് സെക്രട്ടറിയും, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡന്റുമായ വി എം സുനിതയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ശാന്ത കുറ്റിയിൽ  യുഡിഎഫ്‌ സ്ഥാനാർഥി. 2015ൽ  346 വോട്ടു നേടിയ ബിജെപിയ്ക്ക്‌ ഇത്തവണ സ്ഥാനാർഥിയില്ല.  
 ഡിവിഷനിൽ ഏഴ് ബൂത്തുകളിലായി 5353 വോട്ടർമാരാണുള്ളത്.  പാലൂർ എൽപി സ്കൂൾ, പുതിയകുളങ്ങര സാംസ്കാരിക നിലയം, പള്ളിക്കര ഹിൽമുൽഹുദ മദ്രസ എന്നിവിടങ്ങളിലാണ് പോളിങ്‌.  രമ്യ ഹരിദാസ് പാർലമെന്റ്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുള്ള ഒഴിവിലേക്കാണ്‌ കുന്നമംഗലം പൂവാട്ട്‌ പറമ്പ്‌ ബ്ലോക്ക്‌ ഡിവിഷനിലെ തെരഞ്ഞെടുപ്പ്‌. ദീപയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി.   നസീബാറായിലാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി.  
പെരുവയൽ പഞ്ചായത്തിലെ രണ്ട്‌, ഏഴ്‌, എട്ട്‌, ഒമ്പത്‌,10, 11, 12, 13 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഡിവിഷൻ . നിലവിൽ ഇരു മുന്നണികൾക്കും ഒമ്പത്‌ വീതം അംഗങ്ങളുള്ള ബ്ലോക്കിൽ ഉപ  ഫലം നിർണായകമാണ്. 
കോട്ടൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ (പടിയക്കണ്ടി)   സി എൻ ഗിരിജയ്‌ക്ക്‌ ജോലി ലഭിച്ചതിനെ തുടർന്നുള്ള ഒഴിവാലാണ് തെരഞ്ഞെടുപ്പ്. വി കെ അനിതയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. യുഡിഎഫ് സ്വതന്ത്ര  സുജ പറക്കുന്നത്തും ബിജെപിയ്‌ക്കായി കണ്ടപ്പാട്ടിൽ ശോഭനയുമാണ് മത്സരിക്കുന്നത്.  കോട്ടൂർ എയുപി സ്കൂളിലാണ് വോട്ടെടുപ്പ്. രണ്ട് ബൂത്തുകളിലായി 1307 വോട്ടർമാരുണ്ട്‌. വോട്ടെണ്ണൽ  നാലിന് കോട്ടൂർ പഞ്ചായത്ത്ഹാളിൽ നടക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top