24 September Thursday

പി വി കെ കടമ്പേരി അവാർഡ് കെ ആദിത്യക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
തിരുവനന്തപുരം
ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതിയുടെ മുൻ പ്രസിഡന്റ്‌ പി വി കെ കടമ്പേരിയുടെ സ്മരണാർഥം ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി വി കെ കടമ്പേരി സ്മാരക ട്രസ്റ്റും നൽകിവരുന്ന പി വി കെ കടമ്പേരി അവാർഡ് കെ ആദിത്യക്ക്‌. 
ഇന്ത്യൻ കൗൺസിൽ ഫോർ ചെെൽഡ് വെൽഫെയർ ഏർപ്പെടുത്തിയ  കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന്റെ പരമോന്നത ബഹുമതിയായ ഭരത് അവാർഡ് നേടിയ ഏക മലയാളിയാണ്  കെ ആദിത്യ. കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങൽ കെ ആർ സദനിൽ കെ ആർ അനീഷിന്റെയും അജിനിയുടെയും മകനാണ്‌. രാജ്യത്ത് ഭരത് പുരസ്കാരം ഏർപ്പെടുത്തി 62 വർഷം പിന്നിടുമ്പോഴാണ് ആദ്യമായി ഒരു മലയാളി ബാലൻ ഈ നേട്ടം കരസ്ഥമാക്കിയത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്ലസ്‌ വൺ വിദ്യാർഥിയാണ് കെ ആദിത്യ.
പി വി കെ കടമ്പേരിയുടെ ആറാം ചരമവാർഷികമായ ആഗസ്‌ത്‌ മൂന്നിന്‌ നടക്കുന്ന അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഉദ്ഘാടനം ചെയ്യും. കടമ്പേരി സി ആർ സി വായനശാലയിൽവച്ച്‌ ബാലസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം വി ഗോവിന്ദൻ ആദിത്യക്ക്‌ അവാർഡ് കൈമാറും. തുടർന്ന് ബാലസംഘം കേരള ഫെയ്സ്ബുക്ക് പേജിലൂടെ ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് ‘പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്’ എന്ന വിഷയത്തിൽ പ്രഭാഷണം  നടത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top