18 September Wednesday

പ്രവർത്തകരെ കേസിൽ പെടുത്താൻ നേതാക്കൾ ഇടപെട്ടു; ലീഗിൽ കലാപം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
നാദാപുരം 
നിരപരാധികളായ മൂന്ന് മുസ്ലിം യൂത്ത് ലീഗ്‌ പ്രവർത്തകരെ കേസിൽ പെടുത്താൻ നേതാക്കൾ ഇടപെട്ടെന്ന ആരോപണം ഉയർന്നതോടെ വാണിമേൽ മുസ്ലിംലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 
സംഭവത്തിൽ മുസ്ലിംലീഗിന്റെ ഉന്നത നേതാക്കൾക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചാരണം തുടരുകയാണ്‌. വളയം ഒപി മുക്കിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടത്തിന്റെ മറവിൽ പൊലീസിനെ അക്രമിച്ച കേസിൽ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകരെ പ്രതികളാക്കാൻ നേതാക്കൾ സഹായിച്ചെന്നാണ് ആരോപണം. 
യൂത്ത് ലീഗ് പ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ വാങ്ങിയാണ് നിരപരാധികളായ പ്രവർത്തകരെ പ്രതിയാക്കാൻ നേതാക്കൾ ഇടപെട്ടത്. 
ഇത്‌ മുസ്ലിംലീഗിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. യൂത്ത് ലീഗിലെ അസംതൃപ്തരായ ഒരു വിഭാഗം അംഗത്വമെടുക്കാതെ മാറിനിൽക്കുകയാണ്. സംഘടനയുടെ ജില്ലയിലെ ശക്തികേന്ദ്രങ്ങളിലൊന്നായ വാണിമേൽ പഞ്ചായത്തിൽ അംഗത്വത്തിൽ ഉണ്ടായ വൻ കൊഴിഞ്ഞുപോക്കും ചർച്ചയായിട്ടുണ്ട്. 1400 അംഗങ്ങളെ ചേർക്കാനാണ് തീരുമാനിച്ചത്. എന്നാൽ 900 അംഗങ്ങളെ മാത്രം ചേർത്ത്‌ അംഗത്വ വിതരണം അവസാനിപ്പിക്കുകയായിരുന്നു. 
സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയുടെ നാട്ടിൽ അംഗത്വത്തിലുണ്ടായ കൊഴിഞ്ഞുപോക്ക് നേതൃത്വത്തിനും തലവേദനയായി മാറിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top