11 December Wednesday

അക്ഷരപ്പുര പകരും 
 ‘സൂര്യ’വെളിച്ചം

സ്വന്തം ലേഖികUpdated: Sunday Jul 2, 2023

ആനക്കാംപൊയിൽ വി കെ കൃഷ്ണമേനോൻ പബ്ലിക് ലെെബ്രറിയിൽ സ്ഥാപിച്ച സൗരോർജ പാനൽ

കോഴിക്കോട്
വായനാ വസന്തം തീർക്കുന്ന വലിയ ലോകമാണ്‌ ആനക്കാംപൊയിൽ വി കെ കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി. ഈ അക്ഷരപ്പുരയുടെ പടി കടന്നെത്തുന്നവർക്ക്‌ ഇനി പുസ്‌തകം മാത്രമല്ല, പരിസ്ഥിതി സൗഹൃദ സന്ദേശവും നൽകും.  സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി എന്ന പദവിയാണ്‌ വായനശാലയ്‌ക്ക്‌ ലഭിച്ചത്‌. ലൈബ്രറി പ്രവർത്തനം പൂർണമായി ഓൺലൈനിലാക്കുന്ന ഡിജിറ്റൽ ഹബ്ബും സജ്ജമായി. ലൈബ്രറിയുടെ വൈദ്യുതി ഉപയോഗമെല്ലാം ഇനി സോളാർ പാനലുപയോഗിച്ചാകും. 
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കലിക്കറ്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയേഴ്‌സ് (ഐഇഇഇ) സ്റ്റുഡന്റ് ബ്രാഞ്ച് ആണ്‌  സൗരോർജ പാനലും ഡിജിറ്റൽ ഹബ്ബും ഒരുക്കിയത്‌. പുസ്‌തക വിവരങ്ങൾ, അംഗത്വ പട്ടിക, പുസ്‌തക കൈമാറ്റം തുടങ്ങിയവയെല്ലാം ഇനി ഡിജിറ്റലായാണ്‌ നടക്കുക. ഇതിനായി കമ്പ്യൂട്ടറുകളും പ്രിന്ററുകളും സജ്ജീകരിച്ചു. പ്രദേശത്തെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക്‌ ഡിജിറ്റൽ സേവനങ്ങൾക്കും വിനിയോഗിക്കാം. ഐഇഇഇ ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആക്റ്റിവിറ്റീസ് കമീഷൻ നൽകിയ 3.11 ലക്ഷം രൂപയുടെ സഹായത്തിലാണ്‌ ഇതൊരുക്കിയത്‌. 
സൗരോർജ സാധ്യതകൾ ഉപയോഗിച്ച്‌ ലൈബ്രറിയെ ഗ്രീൻ എനർജി സോണാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് എൻഐടിസിയിലെ ഐഇഇഇ സ്റ്റുഡന്റ് ബ്രാഞ്ച് കൗൺസിലർ ഡോ. കെ വി ഷിഹാബുദീൻ പറഞ്ഞു. പദ്ധതി ഞായറാഴ്‌ച ലിന്റോ ജോസഫ്  എംഎൽഎ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top