08 August Saturday

കുട്ടികളോട്‌, ഇതൊരു തോൽവിയല്ല...

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
കോഴിക്കോട്‌
എസ്‌എസ്‌എൽസി പരീക്ഷയിൽ തോറ്റ കുട്ടികൾക്ക്‌ ആത്മവിശ്വാസമേകുന്ന ഡിഡിഇയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്‌ അഭിനന്ദന പ്രവാഹം. ഇതൊരു തോൽവിയല്ലെന്നും ചില വിഷയങ്ങളിൽ മാർക്ക്‌ കുറഞ്ഞുപോയത്‌ മാത്രമാണെന്നും പറഞ്ഞ്‌ ഡിഡിഇ വി പി മിനി കുറിച്ച പോസ്റ്റിന്‌‌‌ പിന്തുണയുമായി നിരവധിപേരെത്തി‌. 
പരാജയപ്പെട്ടവർ പലരും ചരിത്രംകുറിച്ചവരാണെന്നും പത്താംക്ലാസ്‌ തോറ്റ സച്ചിൻ ടെണ്ടുൽക്കർ അന്ന്‌ സങ്കടപ്പെട്ടിരുന്നെങ്കിൽ ഇതിഹാസതുല്യനായി വരില്ലായിരുന്നുമെന്നാണ്‌ ഒരാളിട്ട കമന്റ്‌. പിൻനിരയിൽ കൈയടികൾ അന്യമായ കുട്ടികൾക്കുവേണ്ടി സംസാരിച്ചതിന് ഡിഡിഇക്ക്‌ അഭിനന്ദനംപറയുന്ന കമന്റുമുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top