14 August Friday

കഞ്ചാവ്‌ കടത്ത്‌: ലോറി കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
കോഴിക്കോട്‌ 
52 കിലോ കഞ്ചാവ്‌ കടത്താൻ ശ്രമിച്ച ലോറി കണ്ടെത്തി. കൊടുവള്ളിയിൽനിന്നാണ്‌ ബുധനാഴ്‌ച പൊലീസ്‌ ലോറി പിടിച്ചത്‌. കഞ്ചാവ്‌ സൂക്ഷിക്കാനായി നിരവധി അറകൾ ഘടിപ്പിച്ച നിലയിലായിരുന്നു ലോറി‌. കേസിൽ കസ്റ്റഡിയിലായ യുവാക്കളെ കൊടുവള്ളിയിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തുന്നതിനിടെയാണ്‌ സംഭവം. തുടർന്ന്‌ പ്രതികളുമായി താനൂരിലും ടൗൺ പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി. കോഴിക്കോട്‌ സൗത്ത്‌ ബീച്ച്‌ പരിസരത്ത്‌ കഴിഞ്ഞ 23നാണ്‌ കഞ്ചാവ്‌ പിടിച്ചത്‌. 
സ്വിഫ്‌റ്റ്‌ കാറിൽ കഞ്ചാവുമായി പിടിയിലായ കൊടുവള്ളി കരുവൻപൊയിൽ വറുവലായിൽ വീട്ടിൽ നിഷാബുദ്ദീൻ (33), താനൂർ സുറുമാഞ്ചിയാറകത്ത്‌ എസ്‌ സുബീർ (25) എന്നിവരെയാണ്‌ തെളിവെടുപ്പിന്‌ കൊണ്ടുവന്നത്‌. ലോറിയിൽ നിന്നാണ്‌ കഞ്ചാവ്‌ കാറിലേക്ക്‌ മാറ്റിയതെന്നാണ്‌ പ്രതികളുടെ മൊഴി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top