16 July Thursday

കേന്ദ്രസർക്കാരിനെതിരെ മഹിളാ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

പേരാമ്പ്ര

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ‌ ജനാധിപത്യ മഹിളാ അസോസിയേഷൻ പേരാമ്പ്ര ഏരിയാ കമ്മിറ്റി  നേതൃത്വത്തിൽ പേരാമ്പ്ര പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ലോക്ക്ഡൗൺമൂലം പട്ടിണിയിലായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുക, കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം സൗജന്യമായി വിതരണംചെയ്യുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്നീ ആവശ്യങ്ങളുയർത്തി നടന്ന ധർണ ജില്ലാ എക്സിക്യുട്ടീവ് അംഗം പി പ്രസന്ന ഉദ്ഘാടനം ചെയ്തു. 
ഏരിയാ സെക്രട്ടറി സുബൈദ ചെറുവറ്റ, പി എം സുലഭ,  കെ കെ ലിസി, പി ജോന എന്നിവർ സംസാരിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മേപ്പയ്യൂർ സൗത്ത് മേഖലാ കമ്മിറ്റി മേപ്പയ്യൂർ പോസ്‌റ്റോഫീസിനു മുന്നിൽ സമരം നടത്തി. അസോസിയേഷൻ  സംസ്ഥാന കമ്മിറ്റി അംഗം എൻ കെ രാധ ധർണ ഉദ്ഘാടനംചെയ്തു. ഇ  ശ്രീജയ, എൻ പി ശോഭ, ഇ കെ വിജി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top